പി ജെ ജോസഫിനെ പറയാൻ എം എം മണിക്ക് എന്ത് യോഗ്യതയാണുള്ളത്; സജി മഞ്ഞക്കടമ്പിൽ 

 

തൊടുപുഴ: സിപിഐഎം നേതാവും മുൻ മന്ത്രിയുമായ എം എം മണിയ്ക്ക് മറുപടിയുമായി കോൺഗ്രസ് കോട്ടയം പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ. എം എം മണിക്ക് വിഭ്രാന്തിയാണെന്ന് സജി പറഞ്ഞു. പി ജെ ജോസഫിനെ പറയാൻ എം എം മണിക്ക് എന്ത് യോഗ്യതയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. മണിയുടെയും സഹോദരൻ്റെയും ഭൂമി കയ്യേറ്റത്തിനെതിരെയുള്ള നടപടികളാണ് മണിയെ പ്രകോപ്പിക്കുന്നത്. കളരിയിൽ പോകാത്ത ആളെ എങ്ങനെ ആശാനെന്ന് വിളിക്കുമെന്നും സജി മഞ്ഞക്കടമ്പിൽ ചോദിച്ചു.

പി ജെ ജോസഫ് നിയമസഭയിൽ കാലുകുത്തുന്നില്ലെന്നും ഹൈറേഞ്ചിൽ ആയിരുന്നെങ്കിൽ ആളുകൾ എടുത്തിട്ട് ചവിട്ടിയേനെയെന്നും എം എം മണി പറഞ്ഞിരുന്നു. രോഗം ഉണ്ടെങ്കിൽ ചികിത്സിക്കണം. വോട്ടർമാർ ജോസഫിന്റെ വീട്ടിലേക്ക് മാർച്ച് നടത്തണമെന്നും എം എം മണി പറഞ്ഞു.