'മനുഷ്യത്വം ഇവിടെ എപ്പോള്‍ ഉണരും'; ഗസ്സയിലെ മരണസംഖ്യ ഉയരുന്നത് വേദനാജനകമാണെന്ന് പ്രിയങ്ക ഗാന്ധി
Oct 27, 2023, 16:57 IST
ന്യൂഡല്‍ഹി: ഗസ്സയില്‍ ഇസ്രായേൽ നടത്തുന്ന ആക്രമണത്തില്‍ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സംഘര്‍ഷത്തില്‍ ഗസ്സയിലെ മരണസംഖ്യ ഉയരുന്നത് വേദനാജനകമാണ്. മനുഷ്യത്വം ഇവിടെ എപ്പോള്‍ ഉണരുമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. 7000 പലസ്തീൻ സംഘർഷത്തിൽ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.
7000 പേരെ കൊന്നൊടുക്കിയിട്ടും രക്തച്ചൊരിച്ചിലിന്റെയും അക്രമത്തിന്റെയും ആക്രോശം ഇനിയും അവസാനിച്ചിട്ടില്ലെന്നും പ്രിയങ്കാ ഗാന്ധി സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ കുറിച്ചു.