ലോകകപ്പ് യോഗ്യത: ബ്രസീലിന് തകർപ്പൻ ജയം. അർജന്റീന പെറുവിനെ തോൽപ്പിച്ചു.

 
 

ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഒരു സമനിലക്ക് ശേഷം ബ്രസീൽ വീണ്ടും വിജയ വഴിയിൽ എത്തി. മനൗസിലെ ആമസോൺ അരീനയിൽ നടന്ന കളിയിൽ ഉറുഗ്വയെ ആണ് ബ്രസീൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തത്. 

ലീഡ്സ് യുനൈറ്റഡ് താരം റാഫീന നേടിയ ഇരട്ട ഗോളും, നെയ്മർ നേടിയ ഗോളുമാണ് ബ്രസീലിനെ വിജയിപ്പിച്ചത്. പത്താം മിനിറ്റിൽ ഫ്രഡിന്റെ പാസ്സിൽ നിന്ന് നെയ്മർ നേടിയ മികച്ച ഗോളോടെ ബ്രസിൽ ആക്രമണം തുടങ്ങി. പതിനെട്ടാം മിനിറ്റിൽ റാഫീന രണ്ടാം ഗോള നേടി. 58ആം മിനിറ്റിൽ ആണ് റാഫീനയുടെ മൂന്നാം ഗോൾ. നെയ്മറിന്റെ അസിസ്റ്റ്.

77ആം മിനിറ്റിൽ ലൂയിസ് സുവാരസ് ഒരു ഗോൾ മടക്കി. എന്നാൽ നെയ്മറുടെ അസിസ്റ്റിൽ 83ആം മിനിറ്റിൽ ഗബ്രിയേൽ ബർബോസ വീണ്ടും ബ്രസീലിന് വേണ്ടി ഗോൾ നേടി. യോഗ്യത മത്സരങ്ങളുടെ 11 റൌണ്ട് പൂർത്തിയാക്കിയ ബ്രസീൽ ടീമിന് 31 പോയിന്റ് ആണ് ഉള്ളത്. രണ്ടാം സ്ഥാനത്ത് ഉള്ള അർജന്റീനക്ക് 25ഉം.

എതിരില്ലാത്ത ഒരു ഗോളിന് ആണ് അർജന്റീന പെറുവിനെ തോൽപ്പിച്ചത്. ലൗത്തറോ മാർട്ടിനസ് ആണ് ഗോൾ നേടിയത്. മറ്റൊരു കളിയിൽ ചിലി എതിരല്ലാത്ത മൂന്ന് ഗോളിന് വെനസ്വേലയെ തോൽപ്പിച്ചു. ഫിയോറെന്റീന താരം എറിക്ക് പുൽഗാർ രണ്ട് ഗോൾ നേടി. ബൊളീവിയ എതിരല്ലാത്ത നാല് ഗോളിന് പരാഗ്വയെ തോല്പിച്ചു.