45 മില്യൺ അമേരിക്കക്കാർ ഇപ്പോഴും ദാരിദ്ര രേഖയ്ക്ക് താഴെ

അഞ്ച് വർഷത്തിനിടെ സാമ്പത്തിക പുരോഗതി കൈവരിക്കാൻ സാധിച്ചുവെങ്കിലും അമേരിക്കയിൽ ഇപ്പോഴും ദാരിദ്രം. 45 മില്യൺ അമേരിക്കക്കാർ (14.5%) ഇപ്പോഴും ദാരിദ്ര രേഖയ്ക്ക് താഴെയാണെന്ന് സെൻസസ് ബ്യൂറോ റിപ്പോർട്ട്. സ്ത്രീകൾ ഒറ്റയ്ക്ക് ചിലവുകൾ വഹിക്കുന്ന 15.6 മില്യൺ വീടുകളും ദാരിദ്രത്തിന്റെ പിടിയിലാണെന്ന് കഴിഞ്ഞ വർഷത്തെ കണക്കുകളെ ഉദ്ദരിച്ച് നടത്തിയ പഠനത്തിൽ പറയുന്നു.
 

വാഷിംഗ്ടൺ: അഞ്ച് വർഷത്തിനിടെ സാമ്പത്തിക പുരോഗതി കൈവരിക്കാൻ സാധിച്ചുവെങ്കിലും അമേരിക്കയിൽ ഇപ്പോഴും ദാരിദ്രം. 45 മില്യൺ അമേരിക്കക്കാർ (14.5%) ഇപ്പോഴും ദാരിദ്ര രേഖയ്ക്ക് താഴെയാണെന്ന് സെൻസസ് ബ്യൂറോ റിപ്പോർട്ട്. സ്ത്രീകൾ ഒറ്റയ്ക്ക് ചിലവുകൾ വഹിക്കുന്ന 15.6 മില്യൺ വീടുകളും ദാരിദ്രത്തിന്റെ പിടിയിലാണെന്ന് കഴിഞ്ഞ വർഷത്തെ കണക്കുകളെ ഉദ്ദരിച്ച് നടത്തിയ പഠനത്തിൽ പറയുന്നു.

11 മില്യൺ അമേരിക്കൻ കറുത്ത വർഗ്ഗക്കാരും ദാരിദ്ര രേഖയ്ക്ക് താഴെയാണ്. ഇതിൽ തന്നെ കറുത്തവർഗ്ഗക്കാരായ സ്ത്രീകൾ പുലർത്തുന്ന 42.5 ശതമാനം കുടുംബങ്ങളും ദാരിദ്ര രേഖയ്ക്ക് താഴെയാണ്. ദൈനംദിന ചിലവിന് രണ്ടു ഡോളർ പോലുമില്ലാതെ കഷ്ടപ്പെടുന്ന ഒരു കോടിയിലധികം ആൾക്കാർ അമേരിക്കയിലുണ്ടെന്നാണ് കണക്ക്. എട്ട് ഡോളറിൽ താഴെ മാത്രം പ്രതിദിനം ചിലവ് വഹിക്കാൻ മാത്രം പ്രാപിതരായവരുടെ എണ്ണം രണ്ടു കോടിയാണ്.

സർക്കാരിന്റെ സൗജന്യ സേവന പദ്ധതി, ഭക്ഷണ പദ്ധതി, മറ്റു ക്ഷേമപദ്ധതികൾ, ചാരിറ്റബിൾ  സൊസൈറ്റികളുടെ സഹായം എന്നിവയെ ആശ്രയിച്ചാണ് ഇവരിൽ ബഹുഭാഗവും കഴിഞ്ഞു കൂടുന്നത്. യൂറോപ്പിലെ പലരാജ്യങ്ങളിലെയും ദരിദ്രരുടെ എണ്ണത്തേക്കാൾ കൂടതലായ ഇത്തരം കണക്കുകൾ ലോകശക്തിയെന്ന് അഹങ്കരിക്കുന്ന അമേരിക്കയ്ക്ക് നാണക്കേടാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അമേരിക്കൻ സർക്കാർ നടപ്പിലാക്കിയ ക്ഷേമപദ്ധതികളൊന്നും വേണ്ടത്ര ഫലം കണ്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സത്യാവസ്ഥ മനസ്സിലാക്കി സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.