ബോംബ് ഭീഷണിയെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം ലണ്ടനില്‍ അടിയന്തരമായി ഇറക്കി

മുംബൈ-നെവാര്ക്ക് എയര് ഇന്ത്യ വിമാനം ബോംബ് ഭീഷണിയെത്തുടര്ന്ന് ലണ്ടനില് ഇറക്കി.
 

ലണ്ടന്‍: മുംബൈ-നെവാര്‍ക്ക് എയര്‍ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് ലണ്ടനില്‍ ഇറക്കി. സ്റ്റാന്‍സ്‌റ്റെഡ് വിമാനത്താവളത്തിലാണ് വിമാനം ലാന്‍ഡ് ചെയ്തത്. ബ്രിട്ടീഷ് വ്യോമസേനയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിമാനം നിലത്തിറക്കി പരിശോധനകള്‍ നടത്തിയത്. രാവിലെ 10 മണിയോടെയാണ് വ്യോമസേനയ്ക്ക് സന്ദേശം ലഭിക്കുന്നത്. ഈ സമയത്ത് നോര്‍ത്ത് അയര്‍ലന്‍ഡിനു മുകളിലൂടെ പറക്കുകയായിരുന്നു എയര്‍ ഇന്ത്യ വിമാനം.

ജാഗ്രതാ നിര്‍ദേശം ലഭിച്ചതോടെ രണ്ട് ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ എയര്‍ ഇന്ത്യ വിമാനത്തിന് അടുത്തേക്ക് എത്തുകയും സ്റ്റാന്‍സ്റ്റെഡിലേക്ക് വിമാനത്തെ അനുഗമിക്കുകയും ചെയ്തു. പ്രധാന ടെര്‍മിനലില്‍ നിന്ന് മാറ്റിയാണ് വിമാനത്തില്‍ പരിശോധനകള്‍ നടത്തിയത്. സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് വിവരം. പിന്നീട് സന്ദേശം വ്യാജമാണെന്ന് ബോധ്യമായതോടെ വിമാനം നെവാര്‍ക്കിലേക്ക് പുറപ്പെട്ടു.