ഏഴു തരത്തിലുള്ള കാന്‍സറുകള്‍ക്ക് ആല്‍ക്കഹോള്‍ കാരണമാകുന്നതായി പഠനം

ആല്ക്കഹോള് ഏഴു വിധത്തിലുള്ള കാന്സറുകള്ക്ക് കാരണമാകുന്നതായി പഠനം. വളര കുറഞ്ഞ അളവില് മദ്യം കഴിക്കുന്നവര് പോലും കാന്സറിന്റെ ഭീഷണിയിലാണെന്നും പഠനം വ്യക്തമാക്കുന്നു. മദ്യവും കാന്സറും തമ്മിലുള്ള ബന്ധം ബോധ്യപ്പെടുത്തുന്നതിന് കൂടുതല് പ്രചാരണങ്ങള് സംഘടിപ്പിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധര് ഈ പഠനത്തിന്റെ പശ്ചാത്തലത്തില് ആവശ്യപ്പെട്ടു. മദ്യം കഴിക്കുന്നതില് ദിവസങ്ങളുടെ ഇടവേളകള് എടുക്കാന് പഠനം സ്ഥിരം മദ്യപാനികളോട് ആവശ്യപ്പെടുന്നു. അതോടൊപ്പം മദ്യക്കുപ്പികളിലും പാക്കുകളിലും മുന്നറിയിപ്പുകള് രേഖപ്പെടുത്താനും നിര്ദേശമുണ്ട്.
 

ലണ്ടന്‍: ആല്‍ക്കഹോള്‍ ഏഴു വിധത്തിലുള്ള കാന്‍സറുകള്‍ക്ക് കാരണമാകുന്നതായി പഠനം. വളര കുറഞ്ഞ അളവില്‍ മദ്യം കഴിക്കുന്നവര്‍ പോലും കാന്‍സറിന്റെ ഭീഷണിയിലാണെന്നും പഠനം വ്യക്തമാക്കുന്നു. മദ്യവും കാന്‍സറും തമ്മിലുള്ള ബന്ധം ബോധ്യപ്പെടുത്തുന്നതിന് കൂടുതല്‍ പ്രചാരണങ്ങള്‍ സംഘടിപ്പിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ഈ പഠനത്തിന്റെ പശ്ചാത്തലത്തില്‍ ആവശ്യപ്പെട്ടു. മദ്യം കഴിക്കുന്നതില്‍ ദിവസങ്ങളുടെ ഇടവേളകള്‍ എടുക്കാന്‍ പഠനം സ്ഥിരം മദ്യപാനികളോട് ആവശ്യപ്പെടുന്നു. അതോടൊപ്പം മദ്യക്കുപ്പികളിലും പാക്കുകളിലും മുന്നറിയിപ്പുകള്‍ രേഖപ്പെടുത്താനും നിര്‍ദേശമുണ്ട്.

സ്തനാര്‍ബുദം, വന്‍കുടല്‍, കരള്‍ മുതലായവയെ ബാധിക്കുന്ന കാന്‍സറുകള്‍ എന്നിവയ്ക്ക് മദ്യം കാരണമാകുന്നുവെന്നാണ് കണ്ടെത്തിയത്. ശാസ്ത്ര മാസികയായ അഡിക്ഷനിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ആല്‍ക്കഹോളാണ് കാന്‍സറിന് പ്രധാന കാരണമെന്ന് വ്യക്തമാക്കാന്‍ പുതിയ തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്നാണ് ലേഖനം വ്യക്തമാക്കുന്നത്. ഏഴു വിധത്തിലുള്ള കാന്‍സറുകള്‍ക്ക് മദ്യത്തിന്റെ ഉപയോഗം നേരിട്ടു കാരണമാകുന്നുവെന്ന് ന്യൂസിലാന്‍ഡിലെ ഒട്ടാഗോ സര്‍വകലാശാലയിലെ പ്രിവന്റീവ് ആന്‍ഡ് സോഷ്യല്‍ മെഡിസിന്‍ പ്രൊഫസര്‍ ജെന്നീ കോണര്‍ പറയുന്നു.

തൊണ്ട, കണ്ഠനാളം, അന്നനാളം, കരള്‍, വന്‍കുടല്‍, മലാശയം, സ്തനങ്ങള്‍ എന്നിവയെ ബാധിക്കുന്ന കാന്‍സറുകള്‍ മദ്യം ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകാം. അതിന് ജീവശാസ്ത്രത്തിലെ തെളിവുകള്‍ക്കൊപ്പം സാംക്രമികരോഗശാസ്ത്രത്തിലെ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നാണ് പുതിയ വിവരം. ത്വക്ക്, പ്രോസ്‌റ്റേറ്റ്, പാന്‍ക്രിയാസ് എന്നിവയെ ബാധിക്കുന്ന കാന്‍സറുകള്‍ക്കും ആല്‍ക്കഹോള്‍ കാരണമാകുന്നുണ്ട്. കഴിക്കുന്ന മദ്യത്തിന്റെ അളവനുസരിച്ച് കാന്‍സര്‍ ഭീഷണിയും വര്‍ദ്ധിക്കുന്നുവെന്നും കോണര്‍ പറയുന്നു.