അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്ന് നൂറിലേറെപ്പേര്‍ മരിച്ചു

അള്ജീരിയയില് സൈനികവിമാനം തകര്ന്നുവീണ് നൂറിലേറെപ്പേര് മരിച്ചുവെന്ന് റിപ്പോര്ട്ട്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. ഇരുന്നൂറിലധികം പേര് വിമാനത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. അള്ജീരിയന് തലസ്ഥാനമായ അള്ജിയേഴ്സിലെ ബൗഫാറിക് സൈനിക വിമാനത്താവളത്തിനു സമീപമാണ് അപകടമുണ്ടായത്.
 

അള്‍ജിയേഴ്‌സ്: അള്‍ജീരിയയില്‍ സൈനികവിമാനം തകര്‍ന്നുവീണ് നൂറിലേറെപ്പേര്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. ഇരുന്നൂറിലധികം പേര്‍ വിമാനത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. അള്‍ജീരിയന്‍ തലസ്ഥാനമായ അള്‍ജിയേഴ്‌സിലെ ബൗഫാറിക് സൈനിക വിമാനത്താവളത്തിനു സമീപമാണ് അപകടമുണ്ടായത്.

പറന്നുയര്‍ന്ന ഉടന്‍ തന്നെ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. അപകടസ്ഥലത്തുനിന്ന് പുക ഉയരുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം ഉടന്‍ തന്നെ ആരംഭിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. അള്‍ജീരിയന്‍ വ്യോമസേനാത്താവളമാണ് ഇത്.

നാലു വര്‍ഷം മുന്‍പും ഇതിനു സമാനമായ അപകടം അള്‍ജീരിയയില്‍ ഉണ്ടായിരുന്നു. 77 പേരാണ് ഈ അപകടത്തില്‍ കൊല്ലപ്പെട്ടത്. സൈനികരും കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന വിമാനമാണ് അന്ന് തകര്‍ന്നു വീണത്.