തായ്‌ലന്‍ഡ്; രക്ഷാപ്രവര്‍ത്തനം സമ്പൂര്‍ണ്ണ വിജയം; എല്ലാവരെയും പുറത്തെത്തിച്ചു

ഒടുവില് ലോകം കാത്തിരുന്ന ആ വാര്ത്തയെത്തി. താം ലുവാങ് ഗുഹയില് കുടുങ്ങിയ 12 കുട്ടികളെയും കോച്ചിനെയും പുറത്തെത്തിച്ചു. ഇന്ന് രാവിലെ തുടങ്ങിയ രക്ഷാപ്രവര്ത്തനത്തില് അഞ്ച് പേരെയാണ് പുറത്തെത്തിച്ചത്. ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഈ വാര്ത്ത പുറത്തു വിട്ടത്.
 

ബാങ്കോക്ക്: ഒടുവില്‍ ലോകം കാത്തിരുന്ന ആ വാര്‍ത്തയെത്തി. താം ലുവാങ് ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളെയും കോച്ചിനെയും പുറത്തെത്തിച്ചു. ഇന്ന് രാവിലെ തുടങ്ങിയ രക്ഷാപ്രവര്‍ത്തനത്തില്‍ അഞ്ച് പേരെയാണ് പുറത്തെത്തിച്ചത്. ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.

17 ദിവസം നീണ്ട രക്ഷാ ദൗത്യത്തിനാണ് ഇതോടെ സമാപനമായത്. എല്ലാവരെയും സുരക്ഷിതമായി ഗുഹയ്ക്ക് വെളിയിലെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. തായ് നേവി സീലുകളും വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ വോളണ്ടിയര്‍മാരും ചേര്‍ന്നാണ് രക്ഷാദൗത്യം നടത്തിയത്.

ഞായറാഴ്ചയും തിങ്കളാഴ്ചയുമായി നാല് കുട്ടികളെ വീതവും ഇന്ന് നാല് കുട്ടികളെയും കോച്ചിനെയുമാണ് പുറത്തെത്തിച്ചത്. വെള്ളം നിറഞ്ഞ ഗുഹാവഴികളിലൂടെ ബഡ്ഡി ഡൈവിംഗ് രീതിയിലാണ് ഇവരെ പുറത്തെത്തിച്ചത്.

രക്ഷപ്പെടുത്തിയ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാഴ്ചയെങ്കിലും ഇവര്‍ ആശുപത്രിയില്‍ തന്നെ കഴിയും. കുട്ടികളില്‍ രണ്ടുപേര്‍ക്ക് ന്യുമോണിയ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് മരുന്നുകള്‍ നല്‍കിയിട്ടുണ്ട്. അണുബാധയുണ്ടാകുമെന്ന ആശങ്കയുള്ളതിനാല്‍ മാതാപിതാക്കള്‍ക്കു പോലും ഇവരുടെ സമീപത്തെത്താന്‍ അനുവാദമില്ല.