ചെറിയ കാലയളവില്‍ സൗജന്യ വിസ അവതരിപ്പിച്ച് ബഹറൈന്‍

ടൂറിസം ലക്ഷ്യമിട്ട് പുതിയ വിസ അവതരിപ്പിച്ച് ബഹറൈന്. ചെറിയ കാലയളവിലേക്കുള്ള സൗജന്യ വിസയാണ് അവതരിപ്പിക്കുന്നത്. യാത്രകള്ക്കിടയില് ബഹറൈനില് ഇറങ്ങുന്ന വിദേശികളെ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. രണ്ടോ മൂന്നോ ദിവസത്തേക്കുള്ള പ്രത്യേക വിസയാണ് ട്രാന്സിറ്റ് യാത്രക്കാര്ക്കായി നല്കാന് തീരുമാനിച്ചിരിക്കുന്നത്.
 

മനാമ: ടൂറിസം ലക്ഷ്യമിട്ട് പുതിയ വിസ അവതരിപ്പിച്ച് ബഹറൈന്‍. ചെറിയ കാലയളവിലേക്കുള്ള സൗജന്യ വിസയാണ് അവതരിപ്പിക്കുന്നത്. യാത്രകള്‍ക്കിടയില്‍ ബഹറൈനില്‍ ഇറങ്ങുന്ന വിദേശികളെ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. രണ്ടോ മൂന്നോ ദിവസത്തേക്കുള്ള പ്രത്യേക വിസയാണ് ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ബഹ്‌റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍സ് അതോരിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശൈഖ് ഖാലിദ് ബിന്‍ ഹുമൂദ് അല്‍ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്. താമസിക്കാനുള്ള ഹോട്ടല്‍ ബുക്കിംഗിനെക്കുറിച്ചുള്ള വിവരങ്ങളും മടങ്ങിപ്പോകാനുള്ള വിമാന ടിക്കറ്റുമാണ് ഇതിനായി ഹാജരാക്കേണ്ടത്.