മറന്നുവെച്ച മൊബൈല്‍ ഫോണെടുക്കാന്‍ ഒബാമ തിരിഞ്ഞോടി; വീഡിയോ വൈറലാകുന്നു

ധൃതിയില് വീട്ടില് നിന്നിറങ്ങുമ്പോള് മൊബൈല് ഫോണോ വാഹനത്തിന്റെ താക്കാലോ മറ്റോ മറന്നുപോകുന്നത് സാധാരണമാണ്. ഇങ്ങനെ മറക്കുന്നതിന് സാധാരണക്കാരെന്നോ പ്രശസ്തരെന്നോ വ്യത്യാസമില്ലല്ലോ. സാക്ഷാല് അമേരിക്കന് പ്രസിഡന്റ് ബരാക് ഒബായാണ് കഴിഞ്ഞ ദിവസം ഫോണ് മറന്നുവെച്ചത് എടുക്കാനായി തിരിഞ്ഞോടി വാര്ത്തകളില് നിറഞ്ഞത്. വൈറ്റ് ഹൗസില് നിന്നിറങ്ങി വരുമ്പോള് തന്നെ കാത്തുനില്ക്കുന്നവരെ കൈവീശിക്കാണിച്ച് അഭിവാദ്യം ചെയ്ത് നടന്നു നീങ്ങുന്നതിനിടെയാണ് ഒബാമ പോക്കറ്റില് മൊബൈല് ഫോണ് ഇല്ലെന്ന കാര്യം മനസിലാക്കിയത്.
 

വാഷിംഗ്ടണ്‍: ധൃതിയില്‍ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ മൊബൈല്‍ ഫോണോ വാഹനത്തിന്റെ താക്കാലോ മറ്റോ മറന്നുപോകുന്നത് സാധാരണമാണ്. ഇങ്ങനെ മറക്കുന്നതിന് സാധാരണക്കാരെന്നോ പ്രശസ്തരെന്നോ വ്യത്യാസമില്ലല്ലോ. സാക്ഷാല്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബായാണ് കഴിഞ്ഞ ദിവസം ഫോണ്‍ മറന്നുവെച്ചത് എടുക്കാനായി തിരിഞ്ഞോടി വാര്‍ത്തകളില്‍ നിറഞ്ഞത്. വൈറ്റ് ഹൗസില്‍ നിന്നിറങ്ങി വരുമ്പോള്‍ തന്നെ കാത്തുനില്‍ക്കുന്നവരെ കൈവീശിക്കാണിച്ച് അഭിവാദ്യം ചെയ്ത് നടന്നു നീങ്ങുന്നതിനിടെയാണ് ഒബാമ പോക്കറ്റില്‍ മൊബൈല്‍ ഫോണ്‍ ഇല്ലെന്ന കാര്യം മനസിലാക്കിയത്.

പിന്നെ അദ്ദേഹം പ്രോട്ടോക്കോളോ താന്‍ അമേരിക്കന്‍ പ്രസിഡന്റാണെന്ന കാര്യമോ നോക്കാതെ ഫോണിനായി വീടിനകത്തേക്ക് തിരിഞ്ഞോടുകയാണ് ചെയ്തത്. ട്വിറ്ററില്‍ പോസ്റ്റുചെയ്ത വീഡിയോ നിരവധിയാളുകള്‍ ഇതിനകം കണ്ടുകഴിഞ്ഞു. ചിക്കാഗോയിലേക്കുള്ള യാത്രക്കായി പുറപ്പെട്ട വഴിയിലാണ് മൊബൈല്‍ മറന്നുവെച്ചത്.

വീഡിയോ കാണാം

Funny: @POTUS walks towards Marine One, then realizes he forgot his wallet and keys (maybe?) and runs back in. pic.twitter.com/T7lvLaAZUK

— Steve Kopack (@SteveKopack) October 7, 2016