ഗോൺസാലോ ചുഴലിക്കാറ്റ് നാളെയെത്തും; ഇംഗ്ലണ്ടിൽ സുരക്ഷാ മുന്നറിയിപ്പ്

അറ്റ്ലാന്റിക്കിൽ രൂപംകൊണ്ട് ഗൺസാലോ ചുഴലിക്കാറ്റിന്റെ ഭീതിയാൽ യു.കെ.യിൽ ജാഗ്രതാ നിർദ്ദേശം. തിങ്കളാഴ്ച രാത്രിയോടെ ചുഴലിക്കാറ്റ് ഇംഗ്ലണ്ടിന്റെ പ്രദേശങ്ങളിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനങ്ങൾ. 175 കിലോമീറ്റർ വേഗത വരെ ഉണ്ടായിരുന്ന കാറ്റിന്റെ ശക്തി അൽപ്പം കുറഞ്ഞതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇംഗ്ലണ്ടിലെത്തുമ്പോൾ മണിക്കൂറിൽ നൂറു കിലോമീറ്റർ വേഗത വരെയാണ് പ്രതീക്ഷിക്കുന്നത്. യെല്ലോ കാറ്റഗറി ജാഗ്രതാ നിർദ്ദേശമാണ് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്നത്.
 

 

ലണ്ടൻ: അറ്റ്‌ലാന്റിക്കിൽ രൂപംകൊണ്ട് ഗൺസാലോ ചുഴലിക്കാറ്റിന്റെ ഭീതിയാൽ യു.കെ.യിൽ ജാഗ്രതാ നിർദ്ദേശം. തിങ്കളാഴ്ച രാത്രിയോടെ ചുഴലിക്കാറ്റ് ഇംഗ്ലണ്ടിന്റെ പ്രദേശങ്ങളിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനങ്ങൾ. 175 കിലോമീറ്റർ വേഗത വരെ ഉണ്ടായിരുന്ന കാറ്റിന്റെ ശക്തി അൽപ്പം കുറഞ്ഞതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇംഗ്ലണ്ടിലെത്തുമ്പോൾ മണിക്കൂറിൽ നൂറു കിലോമീറ്റർ വേഗത വരെയാണ് പ്രതീക്ഷിക്കുന്നത്. യെല്ലോ കാറ്റഗറി ജാഗ്രതാ നിർദ്ദേശമാണ് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്നത്.

കനത്ത മഴയും അപ്രതീക്ഷിതമായ വെള്ളപ്പൊക്കവും ഇതോടൊപ്പം ഉണ്ടാകുമെന്നാണ് കരുതുന്നത്. അതിനാൽ തിങ്കൾ ചൊവ്വ ദിവസങ്ങളിൽ ഡ്രൈവിംഗ് ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. നോർത്ത് അയർലണ്ട്, നോർത്ത് ഇംഗ്ലണ്ട്, നോർത്ത് വേൽസ്, സതേൺ, ഈസ്‌റ്റേൺ സ്‌കോട്‌ലണ്ട് എന്നിവടങ്ങളിലാണ് കാറ്റ് ശക്തമായി ബാധിക്കുക.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ആരംഭിച്ച ഗോൺസാലോ ചുഴിലിക്കാറ്റ് കടന്ന് വന്ന പ്രദേശങ്ങളിലാകെ ദുരന്തം വിതച്ചിട്ടുണ്ട്. ബർമുഡ ദ്വീപിൽ ശക്തമായി അടിച്ച കാറ്റ് അവിടത്തെ എൺപത് ശതമാനത്തോളം വൈദ്യൂത പോസ്റ്റുകളും തകർത്തു. നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളും ഇവിടെ തകർന്നിട്ടുണ്ട്. മുപ്പതിനായിരത്തോളം വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ബർമുഡയിൽ കാറ്റ് എത്തുമ്പോൾ 95 കിലോമീറ്റർ വരെയായിരുന്നു വേഗത.

ബർമുഡയിൽ കാറ്റ് വീശുന്ന ദൃശ്യം താഴെ കാണാം.