കുറ്റാന്വേഷണ പരമ്പര അവതരിപ്പിക്കുന്ന മാധ്യമ പ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി

കുറ്റാന്വേഷണ പരമ്പര അവതരിപ്പിച്ചിരുന്ന മാധ്യമ പ്രവര്ത്തകയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ബള്ഗേറിയയിലാണ് സംഭവം. വിക്ടോറിയ മരിനോവയെന്ന മാധ്യമപ്രവര്ത്തകയാണ് കൊല്ലപ്പെട്ടത്. ഇവരുടെ പുതിയ കുറ്റാന്വേഷണ പരമ്പരയായ ഡിറ്റക്ടര് സെപ്റ്റംബറിലാണ് ആരംഭിച്ചത്. ഒരു എപ്പിസോഡ് മാത്രമെ ഷോ പിന്നിട്ടിരുന്നുള്ളു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

സോഫിയ: കുറ്റാന്വേഷണ പരമ്പര അവതരിപ്പിച്ചിരുന്ന മാധ്യമ പ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ബള്‍ഗേറിയയിലാണ് സംഭവം. വിക്ടോറിയ മരിനോവയെന്ന മാധ്യമപ്രവര്‍ത്തകയാണ് കൊല്ലപ്പെട്ടത്. ഇവരുടെ പുതിയ കുറ്റാന്വേഷണ പരമ്പരയായ ഡിറ്റക്ടര്‍ സെപ്റ്റംബറിലാണ് ആരംഭിച്ചത്. ഒരു എപ്പിസോഡ് മാത്രമെ ഷോ പിന്നിട്ടിരുന്നുള്ളു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഡിറ്റക്ടര്‍ പരിപാടിയുമായി ബന്ധപ്പെട്ട് മരിനോവയ്ക്ക് ഭീഷണികളൊന്നും ലഭിച്ചതായി സൂചനയില്ല. എന്നാല്‍ കൊലപാതകത്തിന് ഇതുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. ബള്‍ഗേറിയയിലെ റൂസിന് സമീപത്തുള്ള ഒരു പാര്‍ക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷമാണ് കൊല നടത്തിയിരിക്കുന്നത്. കൊലപാതകത്തിന് പിന്നില്‍ ഒന്നിലേറെപ്പേരുണ്ടെന്നാണ് സൂചന.

മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തായി ഒരു മാനസികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്ഥാപനവുമായി കൊലയാളിക്ക് ബന്ധമുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. യൂറോപ്പിനും സമീപ പ്രദേശങ്ങളിലുമായി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ ഇവിടെങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മാഫിയകളുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്ത ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു മരിനോവയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.