മൂന്നു വയസുകാരി ഷെറിന്‍ മാത്യുവിന്റെ മരണം; വളര്‍ത്തമ്മ സിനിയെ വെറുതെ വിട്ടു

അമേരിക്കയില് മലയാളിയായ മൂന്നു വയസുകാരിയായ ഷെറിന് കൊല്ലപ്പെട്ട കേസില് വളര്ത്തമ്മയായ സിനി മാത്യുവിനെ വെറുതെ വിട്ടു. അമേരിക്കന് കോടതിയുടേതാണ് നടപടി. ഭിന്നശേഷിക്കാരിയായിരുന്ന കുട്ടിയെ വീട്ടില് തനിച്ചാക്കി മാതാപിതാക്കള് പുറത്തു പോയി എന്നതിന് മതിയായ തെളിവുകളില്ലെന്ന് കോടതി പറഞ്ഞു. കുറ്റവിമുക്തയായ സിനിയെ ജയില് മോചിതയാക്കാനും ഡിസ്ട്രിക്ട് ജഡ്ജ് ഉത്തരവിട്ടു.
 

ഡാലസ്: അമേരിക്കയില്‍ മലയാളിയായ മൂന്നു വയസുകാരിയായ ഷെറിന്‍ കൊല്ലപ്പെട്ട കേസില്‍ വളര്‍ത്തമ്മയായ സിനി മാത്യുവിനെ വെറുതെ വിട്ടു. അമേരിക്കന്‍ കോടതിയുടേതാണ് നടപടി. ഭിന്നശേഷിക്കാരിയായിരുന്ന കുട്ടിയെ വീട്ടില്‍ തനിച്ചാക്കി മാതാപിതാക്കള്‍ പുറത്തു പോയി എന്നതിന് മതിയായ തെളിവുകളില്ലെന്ന് കോടതി പറഞ്ഞു. കുറ്റവിമുക്തയായ സിനിയെ ജയില്‍ മോചിതയാക്കാനും ഡിസ്ട്രിക്ട് ജഡ്ജ് ഉത്തരവിട്ടു. മലയാളിയായ സിനി നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു.

സിനിയുടെ ഭര്‍ത്താവ് വെസ്ലി മാത്യൂസ് കുട്ടിയുടെ മരണത്തില്‍ കൊലക്കുറ്റത്തിന് വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. പതിനഞ്ചു മാസമാണ് സിനി ജയിലില്‍ കഴിഞ്ഞത്. 2017 ഒക്ടോബറിലാണ് ഇവരുടെ വളര്‍ത്തുമകളായ മൂന്ന് വയസുകാരി ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ടത്. പാലു കുടിക്കാത്തതിന് ശിക്ഷയായി കുട്ടിയെ അര്‍ദ്ധരാത്രി വീടിനു വെളിയില്‍ നിര്‍ത്തിയെന്നും പിന്നീട് നോക്കിയപ്പോള്‍ കുട്ടിയെ കാണാനില്ലായിരുന്നുവെന്നും വെസ്ലി പോലീസില്‍ അറിയിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം പിന്നീട് സമീപ പ്രദേശത്ത് ഒരു കലുങ്കിന് അടിയില്‍ നിന്ന് കണ്ടെത്തിയിരുന്നു.

വിശദമായ ചോദ്യം ചെയ്യലില്‍ പാല്‍ കുടിക്കുന്നതിനിടെ കുട്ടി ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്ന് വെസ്ലി മൊഴി മാറ്റി. 2016ല്‍ ഇന്ത്യയില്‍ നിന്ന് ദത്തെടുത്തതാണ് കുട്ടിയെ. കേസില്‍ കുട്ടിയെ ഒറ്റക്കാക്കിയതിനും അപകടത്തില്‍പ്പെടുത്തിയതിനുമാണ് സിനിക്കെതിരെ കേസെടുത്തത്. ഷെറിന്‍ കൊല്ലപ്പെടുന്നതിന് തലേന്ന് ഇവരുടെ കുട്ടിയുമായി സിനിയും വെസ്ലിയും ഡിന്നറിനു പോയിരുന്നുവെന്നും ഷെറിനെ ഈ സമയത്ത് വീട്ടില്‍ തനിച്ചാക്കിയാണ് പോയതെന്നുമായിരുന്നു കേസ്.