എബോള പ്രതിരോധ പ്രവർത്തനങ്ങളിൽ യു.എസുമായി സഹകരിക്കാൻ തയ്യാറെന്ന് കാസ്‌ട്രോ

എബോള രോഗബാധ തടയാനുള്ള പ്രവർത്തനങ്ങളിൽ അമേരിക്കയുമായി കൈകോർക്കാൻ തയ്യാറെന്ന് ക്യൂബൻ നേതാവ് ഫിദൽ കാസ്ട്രോ. സഹകരണം ശത്രുതക്ക് അവസാനം കാണാനുദ്ദേശിച്ചുള്ളതല്ലെന്നും ലോക സമാധാനത്തിന് വേണ്ടിയാണെന്നും കാസ്േ്രട അറിയിച്ചു. ഒരു ദേശീയ മാധ്യമത്തിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
 


ഹവാന: എബോള രോഗബാധ തടയാനുള്ള പ്രവർത്തനങ്ങളിൽ അമേരിക്കയുമായി കൈകോർക്കാൻ തയ്യാറെന്ന് ക്യൂബൻ നേതാവ് ഫിദൽ കാസ്‌ട്രോ. സഹകരണം ശത്രുതക്ക് അവസാനം കാണാനുദ്ദേശിച്ചുള്ളതല്ലെന്നും ലോക സമാധാനത്തിന് വേണ്ടിയാണെന്നും കാസ്േ്രട അറിയിച്ചു. ഒരു ദേശീയ മാധ്യമത്തിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇത്തരമൊരു ആവശ്യത്തിനായി അമേരിക്കയുമായി സഹകരിക്കാൻ തങ്ങൾക്ക് സന്തോഷമേ ഉള്ളൂവെന്നും കാസ്‌ട്രോ അഭിപ്രായപ്പെട്ടു. സ്വജീവൻപോലും അപകടത്തിലാണെന്നറിഞ്ഞിട്ടും പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ മനുഷ്യരിലെ നന്മയുടെയും ഐക്യദാർഢ്യത്തിന്റെയും പ്രതീകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പടിഞ്ഞാറൻ ആഫ്രിക്കയിലെ എബോളബാധിത രാജ്യമായ സിയറാ ലിയോണിലേക്ക് 165 ഡോക്ടർമാരെയും നഴ്‌സുമാരെയും ഇതിനകം ക്യൂബ അയച്ചിട്ടുണ്ട്. ലൈബീരിയ, ഗുനിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് 296 ആരോഗ്യ പ്രവർത്തകരെ അയക്കാൻ ക്യൂബ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.