സംഗീത പരിപാടിക്കിടയില്‍ ഗായകനെ കെട്ടിപിടിച്ച സൗദി വനിത അറസ്റ്റില്‍; വീഡിയോ
റിയാദ്: സംഗീത പരിപാടിക്കിടയില് വേദിയിലേക്ക് ഓടിക്കയറി ഗായകനെ കെട്ടിപ്പിടിച്ച സൗദി വനിത അറസ്റ്റില്. ഭര്ത്താവിനൊപ്പമല്ലാതെ അന്യ പുരുഷന്മാരുമായി അടുത്തിടപഴകുന്നത് സൗദിയില് അനുവദിനീയമല്ല. അറസ്റ്റിലായ വനിതയ്ക്ക് വിചാരണയ്ക്ക് ശേഷം കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് കരുതുന്നത്.
അറബ് സംഗീതത്തിന്റെ രാജകുമാരന്‍ എന്നറിയപ്പെടുന്ന ഗായകനാണ് മജീദ് അല്‍ മൊഹന്‍ദിസ്. ഇറാഖ് വംശജനായ ഇദ്ദേഹത്തിന് സൗദി പൗരത്വമുണ്ട്. ഇദ്ദേഹത്തിനോടുള്ള ആരാധനമൂലമാണ് സ്ത്രീ സ്റ്റേജില്‍ കയറി കെട്ടിപ്പിടിച്ചതെന്നാണ് റിപ്പോര്‍ട്ട്. സ്റ്റേജിലേക്ക് ഓടിക്കയറിയ ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചു മാറ്റുകയായിരുന്നു.
യുവതിയുടെ പ്രവൃത്തി സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. മുഖം മറച്ചായിരുന്നു യുവതി വേദിയിലേക്ക് ഓടിക്കയറിയത്. അപ്രതീക്ഷിതമായ സ്ത്രീ കയറിപ്പിടിച്ചതോടെ സംഗീത പരിപാടി അല്‍പ്പനേരം നിര്‍ത്തിവെച്ചെങ്കിലും പിന്നീട് തുടര്‍ന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പരസ്യ ശിക്ഷയാണ് ലഭിക്കുക.
വീഡിയോ കാണാം.