ചൊവ്വയില്‍ കാറ്റുവീശുന്ന ശബ്ദം പകര്‍ത്തി നാസയുടെ ഇന്‍സൈറ്റ് ലാന്‍ഡര്‍

നമ്മുടെ അയല് ഗ്രഹമായ ചൊവ്വയിലെ ഉപരിതലം ശൂന്യമാണെന്ന് പര്യവേഷണങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്. എന്നാല് അന്തരീക്ഷം നമ്മുടെ ഭൂമിയിലെപ്പോലെ തന്നെ കാറ്റുകളും വായു പ്രവാഹവുമുള്ളതാണ്. ചൊവ്വയില് കാറ്റു വീശുന്നതിന്റെ ശബ്ദം നാസയുടെ പുതിയ പര്യവേഷണ വാഹനമായ ഇന്സൈറ്റ് ലാന്ഡര് റെക്കോര്ഡ് ചെയ്തു. ഈ ശബ്ദം നാസ പുറത്തുവിട്ടു.
 

നമ്മുടെ അയല്‍ ഗ്രഹമായ ചൊവ്വയിലെ ഉപരിതലം ശൂന്യമാണെന്ന് പര്യവേഷണങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്. എന്നാല്‍ അന്തരീക്ഷം നമ്മുടെ ഭൂമിയിലെപ്പോലെ തന്നെ കാറ്റുകളും വായു പ്രവാഹവുമുള്ളതാണ്. ചൊവ്വയില്‍ കാറ്റു വീശുന്നതിന്റെ ശബ്ദം നാസയുടെ പുതിയ പര്യവേഷണ വാഹനമായ ഇന്‍സൈറ്റ് ലാന്‍ഡര്‍ റെക്കോര്‍ഡ് ചെയ്തു. ഈ ശബ്ദം നാസ പുറത്തുവിട്ടു.

മണിക്കൂറില്‍ 10 മുതല്‍ 15 മൈല്‍ വരെ വേഗത്തില്‍ വീശുന്ന കാറ്റിന്റെ ശബ്ദമാണ് റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. ഇന്‍സൈറ്റ് ലാന്‍ഡറിന്റെ സോളാര്‍ പാനലിനു മുകളിലൂടെ തെക്ക് കിഴക്ക് ഭാഗത്ത് നിന്നും വടക്ക് കിഴക്ക് ഭാഗത്തേക്ക് സഞ്ചരിച്ച കാറ്റിന്റെ ശബ്ദമാണ് പകര്‍ത്തിയത്. അമേരിക്കന്‍ സമയം വൈകീട്ട് അഞ്ച് മണിക്കാണ് ഇത് റെക്കോര്‍ഡ് ചെയ്തതെന്ന് ഇന്‍സൈറ്റ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായ ബ്രൂസ് ബാനെര്‍റ്റ് പറഞ്ഞു.

എയര്‍ പ്രഷര്‍ സെന്‍സര്‍, സീസ്മോമീറ്റര്‍ എന്നീ രണ്ട് സെന്‍സറുകളിലൂടെ പകര്‍ത്തിയ ഈ ശബ്ദത്തിന് 15 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. ചൊവ്വയുടെ ഉപരിതലത്തില്‍ നവംബര്‍ 26ന് ഇറങ്ങിയ ഇന്‍സൈറ്റ് ലാന്‍ഡര്‍ ആഴത്തിലുള്ള പഠനവും നടത്തും. ചൊവ്വയുടെ പ്രകമ്പനങ്ങളെക്കുറിച്ച് അറിയുന്നതിനായാണ് സീസ്‌മോമീറ്റര്‍ സ്ഥാപിച്ചിരിക്കുന്നത്.