ഇമ്രാന്‍ ഖാന്‍ പാക് പ്രധാനമന്ത്രി പദത്തിലേക്ക്; ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നു

മുന് ക്രിക്കറ്റ് താരവും പാകിസ്താന് തെഹ്രീക്ക്-ഇ-ഇന്സാഫ് നേതാവുമായി ഇമ്രാന് ഖാന് പ്രധാനമന്ത്രി പദത്തിലേക്ക്. ഇമ്രാന് ഖാന്റെ വിജയം സ്ഥിരീകരിച്ച് ഔദ്യോഗിക തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നു. പാകിസ്താന് തെഹ്രീക്ക്-ഇ-ഇന്സാഫിന് (പി.ടി.ഐ) 269ല് 109 സീറ്റുകള് നേടിയപ്പോള് ഷഹബാസ് ഷരീഫിന്റെ പാകിസ്താന് മുസ്ലീം ലീഗിന് 63 സീറ്റ് മാത്രമെ സ്വന്തമാക്കാന് കഴിഞ്ഞുള്ളു. 39 സീറ്റ് നേടിയ പാകിസ്താന് പീപ്പിള്സ് പാര്ട്ടിയാണ് മൂന്നാം സ്ഥാനത്ത്.
 

ഇസ്ലാമാബാദ്: മുന്‍ ക്രിക്കറ്റ് താരവും പാകിസ്താന്‍ തെഹ്രീക്ക്-ഇ-ഇന്‍സാഫ് നേതാവുമായി ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി പദത്തിലേക്ക്. ഇമ്രാന്‍ ഖാന്റെ വിജയം സ്ഥിരീകരിച്ച് ഔദ്യോഗിക തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നു. പാകിസ്താന്‍ തെഹ്രീക്ക്-ഇ-ഇന്‍സാഫിന് (പി.ടി.ഐ) 269ല്‍ 109 സീറ്റുകള്‍ നേടിയപ്പോള്‍ ഷഹബാസ് ഷരീഫിന്റെ പാകിസ്താന്‍ മുസ്ലീം ലീഗിന് 63 സീറ്റ് മാത്രമെ സ്വന്തമാക്കാന്‍ കഴിഞ്ഞുള്ളു. 39 സീറ്റ് നേടിയ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയാണ് മൂന്നാം സ്ഥാനത്ത്.

കേവലം ഭൂരിപക്ഷം നേടാന്‍ പാകിസ്താന്‍ തെഹ്രീക്ക്-ഇ-ഇന്‍സാഫിന് ഇനിയും കഴിഞ്ഞിട്ടില്ല. 137 സീറ്റുകളാണ് കേവല ഭൂരിപക്ഷം നേടാന്‍ വേണ്ടത്. ഇനിയും ഫലം പുറത്തുവരാത്ത 20 സീറ്റുകളിലാണ് ഇമ്രാന്റെ പാര്‍ട്ടിയുടെ പ്രതീക്ഷ. തൂക്കുസഭ കൊണ്ടുവരാനുള്ള നീക്കവും പാര്‍ട്ടി ശക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച്ച പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇമ്രാന്റെ പാര്‍ട്ടി ഉറപ്പിച്ചിരുന്നു. അതേസമയം തെരെഞ്ഞെടുപ്പ് അട്ടിമറി ആരോപണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നു.

പാകിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും സുതാര്യമായി തെരെഞ്ഞെടുപ്പാണ് ഇത്തവണ നടന്നതെന്ന് പാകിസ്താന്‍ തെഹ്രീക്ക്-ഇ-ഇന്‍സാഫ് നേതാക്കള്‍ അവകാശപ്പെട്ടു. 270 പാര്‍ലമെന്റ് സീറ്റുകളിലേക്കും പഞ്ചാബ്, സിന്ധ്, ബലൂചിസ്താന്‍, ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യാ സര്‍ക്കാരുകളിലെ 577 മണ്ഡലങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.