ചൈനയ്ക്ക് പിന്നാലെ ഇന്ത്യയും അമേരിക്കന് ഉല്പന്നങ്ങളുടെ നികുതി വര്ദ്ധിപ്പിച്ചു
ന്യൂഡല്‍ഹി: അമേരിക്കയുടെ വ്യാപാര യുദ്ധത്തിനെതിരെ ഇന്ത്യയും. അമേരിക്കന് ഉല്പന്നങ്ങളുടെ നികുതി ഇന്ത്യ വര്ദ്ധിപ്പിച്ചു. ചൈനയ്ക്ക് പിന്നാലെയാണ് ഇന്ത്യയുടെ നടപടി. 30ഓളം അമേരിക്കന് ഉല്പന്നങ്ങള്ക്ക് 50 ശതമാനം വരെയാണ് നികുതി വര്ദ്ധിപ്പിക്കാന് തീരുമാനിച്ചിരിക്കുന്നത്.
ഈ ഉല്‍പന്നങ്ങളുടെ വിശദ വിവരങ്ങള്‍ ലോക വ്യാപാര സംഘടനയെ ഇന്ത്യ അറിയിച്ചു. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉരുക്ക്, അലുമിനിയം തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്ക് നികുതിയായി 24.1 കോടി ഡോളര്‍ ചുമത്തിയ നടപടിക്ക് പ്രതികരണമായാണ് ഇന്ത്യയുടെ നീക്കം.
മോട്ടോര്‍ സൈക്കിളുകള്‍, ഇരുമ്പുരുക്ക് ഉല്‍പന്നങ്ങള്‍, ബോറിക് ആസിഡ്, പയറുവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയ്ക്കാണ് നികുതി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ബദാം, ആപ്പിള്‍, ചില മോട്ടോര്‍ സൈക്കിളുകള്‍ തുടങ്ങി 20 ഉല്‍പന്നങ്ങളുടെ നികുതി 10 മുതല്‍ 100 ശതമാനം വരെ ഉയര്‍ത്താന്‍ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിയിരുന്നു.