ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇറാന്‍; കപ്പലില്‍ നാല് മലയാളികള്‍

ബ്രിട്ടീഷ് എണ്ണക്കപ്പലായ സ്റ്റെന ഇംപെറോ പിടിച്ചെടുക്കുന്ന ദൃശ്യങ്ങള് ഇറാന് പുറത്തുവിട്ടു.
 

ടെഹ്‌റാന്‍: ബ്രിട്ടീഷ് എണ്ണക്കപ്പലായ സ്റ്റെന ഇംപെറോ പിടിച്ചെടുക്കുന്ന ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടു. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് ആണ് കപ്പല്‍ പിടിച്ചെടുത്തത്. ഇവര്‍ തന്നെയാണ് ട്വിറ്ററില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഹെലികോപ്ടറുകളിലും സ്പീഡ് ബോട്ടുകളിലും എത്തിയാണ് കപ്പല്‍ പിടിച്ചത്. സൈനികര്‍ ഹെലികോപ്ടറില്‍ നിന്ന് കപ്പലിലേക്ക് ഇറങ്ങുന്നതും പകര്‍ത്തിയിട്ടുണ്ട്.

കപ്പലിലെ 23 ജീവനക്കാരില്‍ 18 പേര്‍ ഇന്ത്യക്കാരാണ്. ഇവരില്‍ 4 പേര്‍ മലയാളികളാണെന്ന് വ്യക്തമായിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ബ്രിട്ടീഷ് റോയല്‍ മറീനുകള്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ മോചിപ്പിക്കാതെ കപ്പല്‍ വിട്ടുകൊടുക്കില്ലെന്നാണ് ഇറാന്‍ സൂചിപ്പിക്കുന്നത്.

രണ്ടു ദിവസങ്ങള്‍ക്ക് മുമ്പാണ് ഹോര്‍മൂസ് കടലിടുക്കില്‍ വെച്ച് സ്വീഡിഷ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് എണ്ണക്കപ്പല്‍ സ്റ്റെന ഇംപെറോ ഇറാന്‍ പിടിച്ചെടുത്തത്. അന്തര്‍ദേശീയ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ചായിരുന്നു നടപടി.