ഐസിസ് തലവന്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടു? സൂചന നല്‍കി ട്രംപിന്റെ ട്വീറ്റ്

ഐസിസ് തലവന് അബൂബക്കര് അല് ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സൂചന നല്കി അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ ട്വീറ്റ്.
 

വാഷിംഗ്ടണ്‍: ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ്. ഒരു വലിയ സംഭവം നടന്നിരിക്കുന്നു എന്നാണ് ട്രംപ് ട്വീറ്റ് ചെയ്തിരിക്കുന്നത്. അമേരിക്ക നടത്തിയ സൈനികനീക്കത്തില്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന സ്ഥിരീകരിക്കപ്പെടാത്ത വിവരങ്ങളും പുറത്തു വരുന്നുണ്ട്.

അല്‍ ബാഗ്ദാദിയെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയതായി അമേരിക്കന്‍ സൈന്യം സ്ഥിരീകരിച്ചുവെന്ന് ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉടന്‍ ഉണ്ടായേക്കുമെന്നും ട്രംപ് മാധ്യമങ്ങളെ കണ്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സൈനിക ഓപ്പറേഷനിടെ പിടിക്കപ്പെടുമെന്ന ഘട്ടത്തില്‍ ശരീരത്തില്‍ സ്‌ഫോടകവസ്തു കെട്ടിവെച്ച് ബാഗ്ദാദി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം.

എന്നാല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതാണോ എന്ന് സ്ഥിരീകരിക്കണമെങ്കില്‍ ബയോമെട്രിക് ടെസ്റ്റുകള്‍ ഉള്‍പ്പെടെ നടത്തേണ്ടതുണ്ട്. ഇതിന് കൂടുതല്‍ സമയമെടുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.