കാശ്മീരിനെ ഇന്ത്യയിൽ നിന്നു അടർത്തിമാറ്റുമെന്ന് ബിലാവൽ ഭൂട്ടോ

കാശ്മീരിന് വേണ്ടി അവകാശവാദം ഉന്നയിച്ച് വീണ്ടും ബിലാവൽ ഭൂട്ടോ രംഗത്ത്. കാശ്മീരിനെ ഇന്ത്യയിൽ നിന്നു അടർത്തിമാറ്റുമെന്നും പാക്കിസ്ഥാന് മാത്രം അവകാശപ്പെട്ടതാണ് കാശ്മീരെന്നും ബിലാവൽ പറഞ്ഞു. രാഷ്ട്രീയ പ്രവേശനത്തിനു തുടക്കമിട്ട് ബിലാവൽ നടത്തിയ പൊതുറാലിയിൽ വച്ചാണ് ഇക്കാര്യം പറഞ്ഞത്.
 


കറാച്ചി: കാശ്മീരിന് വേണ്ടി അവകാശവാദം ഉന്നയിച്ച് വീണ്ടും ബിലാവൽ ഭൂട്ടോ രംഗത്ത്. കാശ്മീരിനെ ഇന്ത്യയിൽ നിന്നു അടർത്തിമാറ്റുമെന്നും പാക്കിസ്ഥാന് മാത്രം അവകാശപ്പെട്ടതാണ് കാശ്മീരെന്നും ബിലാവൽ പറഞ്ഞു. രാഷ്ട്രീയ പ്രവേശനത്തിനു തുടക്കമിട്ട് ബിലാവൽ നടത്തിയ പൊതുറാലിയിൽ വച്ചാണ് ഇക്കാര്യം പറഞ്ഞത്.

കാശ്മീർ പ്രശ്‌നത്തിൽ ഇന്ത്യാ പാക് ചർച്ചകൾ ഇനിയും നടക്കും. എന്നാൽ കാശ്മീരിനെ ഒരു പണയ വസ്തുവായി കാണാനാകില്ലെന്നും ബിലാവൽ പറഞ്ഞു. കഴിഞ്ഞ ദിവസം മറ്റൊരു റാലിയിലും ബിലാവൽ കാശ്മീരിനെ ഇന്ത്യയിൽ നിന്ന് തിരിച്ച് പിടിക്കുമെന്ന് പറഞ്ഞിരുന്നു.