ഖശോഗിയെ വധിച്ചത് ശ്വാസം മുട്ടിച്ചെന്ന് റിപ്പോര്‍ട്ട്; കൂടുതല്‍ വിവരങ്ങള് ഉടന്‍ പുറത്തുവിടുമെന്ന് തുര്ക്കി
ഇസ്താംബൂള്‍: മാധ്യമ പ്രവര്ത്തകനായ ജമാല് ഖശോഗിയുടെ കൊലപാതക വിവാദം സൗദി അറേബ്യയ്ക്ക് മേല് കുരുക്ക് മുറുകുന്നു. അന്താരാഷ്ട്ര മാധ്യമങ്ങള് സൗദിയുടെ നിലപാടിനെ രൂക്ഷമായി വിമര്ശിച്ച് രംഗത്ത് വന്നു കഴിഞ്ഞു. ഖര്ശോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല് വിവരങ്ങള് ഉടന് പുറത്തുവിടുമെന്നാണ് തുര്ക്കി പ്രഖ്യാപിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച പാര്‍ട്ടി യോഗത്തില്‍ ഞാന്‍ വിശദീകരിക്കും. സൗദിയില്‍ നിന്ന് 15 ആളുകള്‍ എന്തിനാണ് വന്നതെന്നും 18 പേരെ എന്തിനാണ് പിടിച്ചുവെച്ചിരിക്കുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമായി വ്യക്തമാക്കും. നീതി നടപ്പിലാക്കാനാണ് നോക്കുന്നതെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റുമായി ഇക്കാര്യം തുര്‍ക്കി ചര്‍ച്ച ചെയ്തതായിട്ടും സൂചനകളുണ്ട്. നേരത്തെ ഖര്‍ശോഗി കൊല്ലപ്പെട്ട കാര്യം സൗദിയും സ്ഥിരീകരിച്ചിരുന്നു.
ഖശോഗിയെ വധിച്ചത് ശ്വാസംമുട്ടിച്ചാണെന്ന് സൌദി അറേബ്യയെ ഉദ്ദരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. കൊലപാതക ശേഷം മൃതദേഹം നശിപ്പിക്കാനായി ഒരാളെ ഏര്‍പ്പാട് ചെയ്തിരുന്നതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ ഖശോഗിയുടെ ശരീരഭാഗങ്ങള്‍ വിമാന മാര്‍ഗം ഇസ്താംബൂളില്‍ നിന്ന് കടത്തിയത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ബോഡീഗാര്‍ഡാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.