പാരസെറ്റമോള്‍ ഓട്ടിസത്തിനു കാരണമാകുന്നെന്ന വാദം തെറ്റെന്ന് ശാസ്ത്രജ്ഞര്‍

ഓട്ടിസവും പാരസെറ്റമോളും തമ്മില് ബന്ധമുണ്ടെന്ന വാര്ത്തകള് തള്ളി ശാസ്ത്രജ്ഞര്. ഓട്ടിസം സന്നദ്ധ സംഘടനയായ ഓട്ടിസ്റ്റിക്കയുടെ സയന്സ് ഡയറക്ടര് ഡോ. ജെയിംസ് കുസാക്ക് ആണ് ഈ നിഗമനങ്ങളെ ഖണ്ഡിച്ചത്. ഇതിന് പര്യാപ്തമായ തെളിവുകളില്ലെന്നും അദ്ദേഹം പറഞ്ഞു
 

ലണ്ടന്‍: ഓട്ടിസവും പാരസെറ്റമോളും തമ്മില്‍ ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ തള്ളി ശാസ്ത്രജ്ഞര്‍. ഓട്ടിസം സന്നദ്ധ സംഘടനയായ ഓട്ടിസ്റ്റിക്കയുടെ സയന്‍സ് ഡയറക്ടര്‍ ഡോ. ജെയിംസ് കുസാക്ക് ആണ് ഈ നിഗമനങ്ങളെ ഖണ്ഡിച്ചത്. ഇതിന് പര്യാപ്തമായ തെളിവുകളില്ലെന്നും അദ്ദേഹം പറഞ്ഞു.

ജേണല്‍ ഓഫ് എപിഡെമിയോളജി എന്ന പ്രസിദ്ധീകരണത്തിലാണ് ഗര്‍ഭാവസ്ഥയില്‍ പാരസെറ്റമോള്‍ ഉപയോഗിച്ചതിന്റെ ഫലമായി കുട്ടികള്‍ക്ക് ഓട്ടിസം വന്നതായി ഒരു പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നത്. ഓട്ടിസവും പാരസെറ്റമോള്‍ ഉപയോഗവുമായി ബന്ധമുണ്ടെന്നതിന് പര്യാപ്തമായ ഒരു തെളിവും പ്രസ്തുത പഠനം നിരത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

സ്പെയിനില്‍ നടന്ന പഠനത്തിലായിരുന്നു പാരസെറ്റമോള്‍ ദൂഷ്യമുണ്ടാക്കുന്നുവെന്ന കണ്ടെത്തല്‍. 2644 അമ്മമാരേയും കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തിയ പഠനത്തില്‍ പാരസെറ്റമോള്‍ ഉപയോഗിച്ചിരുന്നതിനെപ്പറ്റിയും ആരാഞ്ഞിരുന്നു. പാരസെറ്റമോള്‍ ഉപയോഗിച്ച മാതാക്കളുടെ കുട്ടികള്‍ക്ക് അഞ്ചുവയസ് എത്തുന്നതോടെ ഹൈപ്പര്‍ ആക്ടിവിറ്റി, ഇമ്പള്‍സീവ് സിന്‍ഡ്രം എന്നിവ ഉണ്ടായതായാണ് കണ്ടെത്തിയത്.

എന്നാല്‍ ഇവ ഉപയോഗിച്ചിരുന്ന സമയക്രമം ഓര്‍ക്കാന്‍ അമ്മമാര്‍ക്ക് സാധിച്ചിരുന്നില്ല. ഇതുകാരണം ഈ വാദം അംഗീകരിക്കാനാവില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം വേണമെന്ന് ഗവേഷകര്‍ പറയുന്നു.