ഇടിക്കൂട്ടിലെ ഇതിഹാസം, ഇപ്പോള്‍ കഞ്ചാവു കൃഷി; മൈക്ക് ടൈസണിന്റെ ജീവിതം ഇങ്ങനെ

മരുന്നായും ഇതര കാര്യങ്ങള്ക്കായും ഇവിടെ നിര്മ്മിക്കുന്ന കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്ട്ടുകള്.
 

കാലിഫോര്‍ണിയ: മൈക്ക് ടൈസണ്‍, ഇടിക്കൂട്ടില്‍ ആരും മറക്കാത്ത ഇതിഹാസം ഇന്ന് അറിയപ്പെടുന്നത് കഞ്ചാവിന്റെ പേരിലാണ്. മയക്കുമരുന്ന് മാഫിയയില്‍ അദ്ദേഹം അംഗത്വമെടുത്തതിനാലാണ് ഇങ്ങനൊരു വിശേഷണം എന്നു ധരിക്കരുത്. 2016ല്‍ സ്ഥാപിച്ച ടൈസണ്‍ ഹോളിസ്റ്റിക് ഹോള്‍ഡിങ്സിന്റെ കീഴില്‍ കഞ്ചാവ് കൃഷി ആരംഭിച്ചിരിക്കുകയാണ് ടൈസണ്‍. മരുന്നായും ഇതര കാര്യങ്ങള്‍ക്കായും ഇവിടെ നിര്‍മ്മിക്കുന്ന കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂടാതെ ടൈസണ്‍ യൂണിവേഴ്സിറ്റിയെന്ന പേരില്‍ ഒരു സ്ഥാപനവും ഇവിടെ സ്ഥാപിക്കാന്‍ ഇതിഹാസം തീരുമാനിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച കഞ്ചാവ് ചെടികള്‍ ഫാമില്‍ വളര്‍ത്താനാണ് തീരുമാനം. മാത്രമല്ല കഞ്ചാവ് ചെടികളുടെ പരിചരണം എങ്ങനെയൊക്കെ എന്നതിനെക്കുറിച്ചുള്ള പഠനവും ഇവിടെ നടക്കുന്നുണ്ട്. ലോകത്തിലെ വിരലിലെണ്ണാവുന്ന രാജ്യങ്ങളില്‍ മാത്രമാണ് കഞ്ചാവ് നിയമാനുസൃതമായി ഉപയോഗിക്കുന്നതിന് അനുമതിയുള്ളു. ഇവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനും ടൈസണ്‍ സാധ്യതകള്‍ തേടുന്നതായിട്ടാണ് സൂചന.

വിവാദങ്ങളുടെ തോഴനായ ടൈസണ്‍ ലഹരി ഉപയോഗത്തിന്റെ പേരില്‍ നിരവധി വിവാദങ്ങളില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മറിച്ചാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 407 ഏക്കര്‍ സ്ഥലത്തെ കഞ്ചാവ് റിസോര്‍ട്ട് പൂര്‍ണമായും നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്നതാണെന്നാണ് ഔദ്യോഗിക വിവരം. റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നതിന് മുന്‍പ് തന്നെ ‘കഞ്ചാവിന്റെ രാജാവ്’ എന്നായിരുന്നു ടൈസണ്‍ അറിയപ്പെട്ടിരുന്നത്.