മോണിക്ക ലെവിൻസ്‌കി 13 വർഷത്തിന് ശേഷം പൊതുവേദിയിൽ

മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ പ്രണയകഥയിലെ നായിക മോണിക്ക ലെവിൻസ്കി 13 വർഷത്തിന് ശേഷം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. ഫിലാഡൽഫിയയിൽ ഫോർബ്സ് മാസിക സംഘടിപ്പിച്ച ഒരു ചടങ്ങളിലാണ് മോണിക്ക വർഷങ്ങൾക്ക് ശേഷം പങ്കെടുത്തത്. സൈബർ അപവാദ പ്രചാരണങ്ങളുടെ ആദ്യത്തെ ഇര താനാണെന്നും സോഷ്യൽമീഡിയ വ്യാപകമല്ലാത്ത കാലത്ത് പോലും താൻ പ്രചാരണങ്ങളുടെ ഇരയായെന്നും മോണിക്ക പറഞ്ഞു.
 


ഫിലാഡൽഫിയ:
മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ പ്രണയകഥയിലെ നായിക മോണിക്ക ലെവിൻസ്‌കി 13 വർഷത്തിന് ശേഷം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. ഫിലാഡൽഫിയയിൽ ഫോർബ്‌സ് മാസിക സംഘടിപ്പിച്ച ഒരു ചടങ്ങളിലാണ് മോണിക്ക വർഷങ്ങൾക്ക് ശേഷം പങ്കെടുത്തത്. സൈബർ അപവാദ പ്രചാരണങ്ങളുടെ ആദ്യത്തെ ഇര താനാണെന്നും സോഷ്യൽമീഡിയ വ്യാപകമല്ലാത്ത കാലത്ത് പോലും താൻ പ്രചാരണങ്ങളുടെ ഇരയായെന്നും മോണിക്ക പറഞ്ഞു.


വിവാദങ്ങളുടെ കാലത്ത് പല തവണ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്നും അവർ പറഞ്ഞു. അപവാദ പ്രചാരണങ്ങൾക്ക് ഇരയാകുന്നവർക്ക് വേണ്ടി പ്രവർത്തിക്കാനാണ് താൻ ഇനി തീരുമാനിച്ചിട്ടുണ്ടെന്നും മോണിക്ക സദസ്സിനോട് പറഞ്ഞു. പൊതു ജീവിതത്തിൽ സജീവമാകുന്നതിന്റെ ഭാഗമായി ട്വിറ്ററിലും മോണിക്ക അക്കൗണ്ട് തുറന്നു. മണിക്കൂറുകൾക്കുള്ളിൽ 18,000 പേരാണ് മോണിക്കയുടെ ഫോളോവേഴ്‌സായത്.