ദുര്‍ഗന്ധം ആരോപിച്ച് വിമാനത്തില്‍ നിന്നും ഇറക്കിവിട്ടതിനെതിരെ ആഫ്രിക്കന്‍ യുവതി കോടതിയില്‍

വാഷിങ്ടണ്: ദുര്ഗന്ധം ഉണ്ടാക്കുന്നുവെന്ന് ആരോപിച്ച് കറുത്ത വര്ഗക്കാരിയായ യുവതിയെയും കുട്ടികളെയും വിമാനത്തില് നിന്നും ഇറക്കി വിട്ട സംഭവത്തില് കമ്പനിക്കെതിരെ കേസ്. അമേരിക്കന് വിമാനക്കമ്പനിയായ യുണൈറ്റഡ് എയര്ലൈന്സിനെതിരെയാണ് വര്ണവിവേചനം കാണിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി പരാതി നല്കിയിരിക്കുന്നത്. ജോര്ജ് ബുഷ് ഇന്റര്നാഷണല് വിമാനത്താവളത്തില് നിന്ന് സാന്ഫ്രാന്സിസ്കോയിലേക്കുള്ള വിമാനത്തിനുള്ളില് രണ്ടുവര്ഷം മുമ്പാണ് സംഭവം നടന്നത്. നൈജീരിയ സ്വദേശിനിയായ ക്വീന് ഒബിയോമയും രണ്ട് കുട്ടികളും ദുര്ഗന്ധമുണ്ടാക്കുന്നുവെന്ന് സഹയാത്രക്കാര് ആരോപിക്കുകയായിരുന്നു. തുടര്ന്ന് പൈലറ്റ് മൂവരെയും ഇറക്കി വിട്ടു. വിമാനക്കമ്പനി താന് കറുത്ത വര്ഗക്കാരിയായതിനാലാണ് ഇങ്ങനെ
 

വാഷിങ്ടണ്‍: ദുര്‍ഗന്ധം ഉണ്ടാക്കുന്നുവെന്ന് ആരോപിച്ച് കറുത്ത വര്‍ഗക്കാരിയായ യുവതിയെയും കുട്ടികളെയും വിമാനത്തില്‍ നിന്നും ഇറക്കി വിട്ട സംഭവത്തില്‍ കമ്പനിക്കെതിരെ കേസ്. അമേരിക്കന്‍ വിമാനക്കമ്പനിയായ യുണൈറ്റഡ് എയര്‍ലൈന്‍സിനെതിരെയാണ് വര്‍ണവിവേചനം കാണിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി പരാതി നല്‍കിയിരിക്കുന്നത്.

ജോര്‍ജ് ബുഷ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ള വിമാനത്തിനുള്ളില്‍ രണ്ടുവര്‍ഷം മുമ്പാണ് സംഭവം നടന്നത്. നൈജീരിയ സ്വദേശിനിയായ ക്വീന്‍ ഒബിയോമയും രണ്ട് കുട്ടികളും ദുര്‍ഗന്ധമുണ്ടാക്കുന്നുവെന്ന് സഹയാത്രക്കാര്‍ ആരോപിക്കുകയായിരുന്നു. തുടര്‍ന്ന് പൈലറ്റ് മൂവരെയും ഇറക്കി വിട്ടു. വിമാനക്കമ്പനി താന്‍ കറുത്ത വര്‍ഗക്കാരിയായതിനാലാണ് ഇങ്ങനെ പെരുമാറിയതെന്ന് ഒബിയോമ പറയുന്നു.

ബിസിനസ് ക്ലാസില്‍ നിന്നാണ് ഇവരെ പൈലറ്റ് ഇറക്കി വിടുകയായിരുന്നു. തന്റെ സീറ്റിലിരുന്ന വെള്ളക്കാരനോട് മാറിത്തരാന്‍ ആവശ്യപ്പെട്ടതിന്റെ പ്രതികാരമായിട്ടാണ് തനിക്കെതിരെ അത്തരമൊരു ആരോപണം ഉന്നയിച്ചതെന്ന് ഒബിയോമ പറയുന്നു. വിഷയത്തില്‍ വിമാനക്കമ്പനി പ്രതികരിച്ചിട്ടില്ല.