കാശ്മീര്‍ വിഷയത്തിലെ ലൈവ് ചാനല്‍ ചര്‍ച്ചക്കിടെ വിദഗ്ദ്ധന്‍ കസേരയില് നിന്ന് വീണു; വീഡിയോ
കാശ്മീര് വിഷയത്തില് ചാനല് ചര്ച്ച കൊടുമ്പിരിക്കൊണ്ടിരിക്കെ വിഷയ വിദഗ്ദ്ധന് കസേരയില് നിന്ന് താഴെ വീഴുന്നതിന്റെ വീഡിയോ വൈറല്.
Sep 20, 2019, 12:19 IST
ന്യൂഡല്‍ഹി: കാശ്മീര്‍ വിഷയത്തില് ചാനല് ചര്ച്ച കൊടുമ്പിരിക്കൊണ്ടിരിക്കെ വിഷയ വിദഗ്ദ്ധന് കസേരയില് നിന്ന് താഴെ വീഴുന്നതിന്റെ വീഡിയോ വൈറല്‍. പാകിസ്ഥാന്‍ ന്യൂസ് ചാനലായ ജിടിവി ലൈവിന്റെ തല്‍സമയ ചര്‍ച്ചയിലാണ് സംഭവമുണ്ടായത്. സെപ്റ്റംബര്‍ 16ന് നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്ന മസ്ഹര്‍ ബര്‍ലാസ് എന്ന വിദഗ്ദ്ധനാണ് കസേരയില്‍ നിന്ന് വീണത്.
ഇതോടെ ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ടിരുന്ന മറ്റ് അതിഥികളുടെ ദൃശ്യങ്ങള്‍ സ്‌ക്രീനില്‍ നിന്ന് മാറ്റി അവതാരകനെ മാത്രം കാട്ടി. എന്നാല്‍ അവതാരകന്റെ മുഖത്തെ പ്രതികരണമാണ് വീഡിയോ വൈറലാക്കിയത്. അബദ്ധം പറ്റിയല്ലോ എന്ന ഭാവത്തില്‍ ഇയാള്‍ നാക്ക് കടിക്കുകയായിരുന്നു.
വീഡിയോ കാണാം