മസൂദ് അസ്ഹറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടും; യാത്രാവിലക്ക് ഏര്‍പ്പെടുത്തും; അന്താരാഷ്ട്ര ഭീകരനെതിരെ നടപടിയുമായി പാകിസ്ഥാന്‍

അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിച്ചതോടെ ഇയാള്ക്കെതിരെ നടപടിയെടുക്കാന് പാകിസ്ഥാന് നിര്ബന്ധിതമായിത്തീരുകയായിരുന്നു.
 

ഇസ്ലാമാബാദ്: ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിച്ച ജെയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെതിരെ കടുത്ത നടപടികളെടുത്ത് പാകിസ്ഥാന്‍. തീവ്രവാദി നേതാവിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും ഇയാള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താനും പാകിസ്ഥാന്‍ ഉത്തരവിട്ടു. പാക് വിദേശകാര്യ മന്ത്രാലയം ബുധനാഴ്ചയാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.

ചൈനയുടെ എതിര്‍പ്പ് നീക്കാനായതും അമേരിക്കയുടെ പിന്തുണയുമായണ് ഐക്യരാഷ്ട്ര സഭയില്‍ മസൂദ് അസ്ഹറിനെതിരായ ഇന്ത്യന്‍ നീക്കത്തിന് വിജയം നല്‍കിയത്. അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിച്ചതോടെ ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാകിസ്ഥാന്‍ നിര്‍ബന്ധിതമായിത്തീരുകയായിരുന്നു. ഇയാള്‍ക്ക് ആയുധങ്ങള്‍ വാങ്ങാനോ വില്‍ക്കാനോ ഉള്ള അവകാശവും എടുത്തു കളഞ്ഞു.

പുല്‍വാമ ആക്രമണത്തിനു പിന്നാലെ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുടെ അല്‍ ഖൈദ സാങ്ഷന്‍ കമ്മിറ്റിയില്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. മറ്റു സ്ഥിരാംംഗങ്ങള്‍ കര്‍ശന നിലപാട് സ്വീകരിച്ചതോടെ ചൈന നിലപാടില്‍ മാറ്റം വരുത്തുകയായിരുന്നു.