പാക് ഉദ്യോഗസ്ഥന്‍ കുവൈത്ത് പ്രതിനിധിയുടെ പേഴ്‌സ് മോഷ്ടിച്ചു; വീഡിയോ പുറത്തായപ്പോള്‍ തിരികെ നല്‍കി

പാകിസ്ഥാനുമായുള്ള നിക്ഷേപ ചര്ച്ചകള്ക്കായി എത്തിയ കുവൈത്ത് പ്രതിനിധിയുടെ പേഴ്സ് പാക് മുതിര്ന്ന ഉദ്യോഗസ്ഥന് മോഷ്ടിച്ചു. മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള് പുറത്തായപ്പോള് ഉദ്യോഗ്സ്ഥന് പേഴ്സ് തിരികെ നല്കി. രാജ്യത്തെ നാണം കെടുത്തിയ മുതിര്ന്ന ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സര്ക്കാര് അറിയിച്ചിട്ടുണ്ട്. പാക് പ്രദേശിക മാധ്യമമായ ഡോണ് ആണ് മോഷണത്തിന്റെ ദൃശ്യങ്ങള് പുറത്തുവിട്ടത്.
 

കറാച്ചി: പാകിസ്ഥാനുമായുള്ള നിക്ഷേപ ചര്‍ച്ചകള്‍ക്കായി എത്തിയ കുവൈത്ത് പ്രതിനിധിയുടെ പേഴ്‌സ് പാക് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മോഷ്ടിച്ചു. മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തായപ്പോള്‍ ഉദ്യോഗ്സ്ഥന്‍ പേഴ്‌സ് തിരികെ നല്‍കി. രാജ്യത്തെ നാണം കെടുത്തിയ മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. പാക് പ്രദേശിക മാധ്യമമായ ഡോണ്‍ ആണ് മോഷണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

പാകിസ്ഥാനുമായുള്ള നിക്ഷേപ ചര്‍ച്ചകള്‍ സജീവമാക്കുന്നതിന്റെ ഭാഗമായിട്ടാണ് കുവൈത്തില്‍ നിന്നുള്ള സംഘമെത്തിയത്. കുവൈത്ത് സംഘം പാക് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ ശേഷം പുറത്തിറങ്ങിയ ശേഷമാണ് ഒരാളുടെ പേഴ്‌സ് നഷ്ടപ്പെട്ട കാര്യം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പേഴ്‌സ് മോഷ്ടിക്കപ്പെട്ടതായി മനസിലായത്. ആ സമയത്ത് സമീപത്തുണ്ടായിരുന്നു പോലീസുകാരെ ഉള്‍പ്പെടെ ചോദ്യം ചെയ്തിരുന്നു.

പിന്നീട് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മുതിര്‍ന്ന പാക് ഉദ്യോഗസ്ഥന്‍ മറന്നുവെച്ച പേഴ്‌സ് മോഷ്ടിച്ചതായി വ്യക്തമായത്. തുടര്‍ന്ന് പേഴ്‌സ് തിരികെ നല്‍കുകയും ചെയ്തു. പേഴ്‌സ് എടുത്ത കാര്യം ആദ്യം പാക് ഉദ്യോഗസ്ഥന്‍ നിഷേധിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ കാണിച്ച ശേഷമാണ് ഇയാള്‍ മോഷണം നടത്തിയതായി സമ്മതിച്ചത്.