പിസ്റ്റോറിയസിന് അഞ്ചു വർഷം തടവ്

കാമുകിയെ വെടിവച്ചു കൊന്ന കേസിൽ ദക്ഷിണാഫ്രിക്കയുടെ ബ്ലേഡ് റണ്ണർ ഓസ്കാർ പിസ്റ്റോറിയസിന് അഞ്ചു വർഷം തടവ്. അനധികൃതമായി ആയുധം കൈവശം വച്ചു, വെടിയുതിർത്തു തുടങ്ങിയ കുറ്റങ്ങളാണ് പിസ്റ്റോറിയസിന് മേൽ ചുമത്തിയത്. ആസൂത്രിത കൊലപാതകം തെളിയിക്കാൻ വാദിഭാഗം പരാജയപ്പെട്ടതിനാൽ മനപൂർവമല്ലാത്ത നരഹത്യാകുറ്റമാണ് പിസ്റ്റോറിയസിന് മേൽ ചുമത്തിയിരിക്കുന്നത്.
 


ജൊഹനാസ്ബർഗ്: കാമുകിയെ വെടിവച്ചു കൊന്ന കേസിൽ ദക്ഷിണാഫ്രിക്കയുടെ ബ്ലേഡ് റണ്ണർ ഓസ്‌കാർ പിസ്റ്റോറിയസിന് അഞ്ചു വർഷം തടവ്. അനധികൃതമായി ആയുധം കൈവശം വച്ചു, വെടിയുതിർത്തു തുടങ്ങിയ കുറ്റങ്ങളാണ് പിസ്റ്റോറിയസിന് മേൽ ചുമത്തിയത്.

ആസൂത്രിത കൊലപാതകം തെളിയിക്കാൻ വാദിഭാഗം പരാജയപ്പെട്ടതിനാൽ മനപൂർവമല്ലാത്ത നരഹത്യാകുറ്റമാണ് പിസ്‌റ്റോറിയസിന് മേൽ ചുമത്തിയിരിക്കുന്നത്. കേസിൽ 40 സാക്ഷികളെ ആറു മാസം നീണ്ട വിചാരണ നടത്തിയതിന് ശേഷമാണ് പിസ്‌റ്റോറിയസ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. 2013 ഫെബ്രുവരി 14-നാണ് പിസ്റ്റോറിയസിന്റെ വെടിയേറ്റ് റീവ സ്റ്റീൻകാമ്പ് കൊല്ലപ്പെട്ടത്.

പിസ്റ്റോറിയസിന് ശിക്ഷ വിധിക്കുന്ന കോടതി ദൃശ്യങ്ങൾ.