ലോകത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ലോട്ടറി വിജയിയെ പ്രഖ്യാപിച്ചു; തുക പതിനൊന്നായിരം കോടി രൂപ!

ലോകത്തിലെ ഏറ്റവും വലിയ ലോട്ടറി ജാക്പോട്ടായ മെഗാമില്യണ്സ് ഇത്തവണത്തെ വിജയിയെ പ്രഖ്യാപിച്ചു. സൗത്ത് കരോലിനയില് വിറ്റ ലോട്ടറിക്കാണ് 1.6 ബില്യണ് ഡോളറിന്റെ (ഏതാണ്ട് 11,725 കോടി രൂപ) റെക്കോര്ഡ് സമ്മാനം ലഭിച്ചത്. സുരക്ഷാ കാരണങ്ങള് നിലനില്ക്കുന്നതിനാല് വിജയിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
 

വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ ലോട്ടറി ജാക്പോട്ടായ മെഗാമില്യണ്‍സ് ഇത്തവണത്തെ വിജയിയെ പ്രഖ്യാപിച്ചു. സൗത്ത് കരോലിനയില്‍ വിറ്റ ലോട്ടറിക്കാണ് 1.6 ബില്യണ്‍ ഡോളറിന്റെ (ഏതാണ്ട് 11,725 കോടി രൂപ) റെക്കോര്‍ഡ് സമ്മാനം ലഭിച്ചത്. സുരക്ഷാ കാരണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വിജയിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

സമ്മാനം ലഭിച്ചയാളുടെ സ്വകാര്യത വെളിപ്പെടുത്തില്ല എന്നത് തങ്ങളുടെ പോളിസിയുടെ ഭാഗമാണെന്ന് മെഗാബില്യണ്‍സ് അധികൃതര്‍ വ്യക്തമാക്കി. ആദ്യമായാണ് ഒറ്റ ലോട്ടറി ടിക്കറ്റിന് ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുന്നത്. 2012 മാര്‍ച്ചില്‍ നറുക്കെടുത്ത മെഗാ ജാക്ക്‌പോട്ടി ലോട്ടറിയുടെ പേരിലായിരുന്നു ഏറ്റവും കൂടുതല്‍ തുക ലഭിച്ച റെക്കോര്‍ഡ്. 656 മില്യണ്‍ ഡോളറായിരുന്നു അന്നത്തെ ജേതാവിന് ലഭിച്ചത്.

ലോട്ടറിയടിച്ച ആറ് നമ്പറുകള്‍ നറുക്കെടുത്താണ് ജാക്പോട്ട് തിരഞ്ഞെടുപ്പ് നടത്തിയത്. ജാക്ക്‌പോട്ട് തുക ലഭിച്ച ഉപഭോക്താവ് എത്രയും പെട്ടന്ന് തങ്ങളെ സമീപിക്കണമെന്ന് ലോട്ടറി അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. ഇത് ചരിത്രനിമിഷമാണെന്നും ജോതാവിന്റെ ആഹ്ലാദത്തില്‍ തങ്ങളും പങ്കുചേരുന്നതായും ലോട്ടറി അധികൃതര്‍ അറിയിച്ചു.