പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളിയാല്‍ കര്‍ശന നടപടിയെന്ന് മസ്‌കറ്റ് നഗരസഭ

മസ്കറ്റ്: അവധി ആഘോഷിക്കാന് പാര്ക്കുകളിലും ബീച്ചുകളിലും എത്തുന്നവര്ക്ക് മസ്കറ്റ് നഗരസഭയുടെ മുന്നറിയിപ്പ.് പൊതുസ്ഥലങ്ങളില് മാലിന്യം നിക്ഷേപിച്ചാല് കര്ശന നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ നല്കിയിരിക്കുന്നത്. ട്വിറ്റര് സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില് മാത്രമേ മാലിന്യം തള്ളാവൂ. വിലക്ക് ലംഘിച്ച് പിടിയിലായാല് 100 റിയാല് പിഴ ചുമത്തുമെന്നും നഗരസഭ ഓര്മിപ്പിച്ചു. കൂടാതെ മാലിന്യം ഒരു ദിവസത്തിനകം നിശ്ചിത സ്ഥലത്തേക്ക് മാറ്റുകയും വേണം. നിയമലംഘനം ആവര്ത്തിക്കുന്ന പക്ഷം പിഴ ഇരട്ടിയാക്കും. ചൊവ്വാഴ്ച മുതല് രാജ്യത്ത് പൊതുഅവധി ആരംഭിച്ചിരുന്നു. കാലാവസ്ഥ അനുകൂലമായതോടെ ബാര്ബിക്യു
 

മസ്‌കറ്റ്: അവധി ആഘോഷിക്കാന്‍ പാര്‍ക്കുകളിലും ബീച്ചുകളിലും എത്തുന്നവര്‍ക്ക് മസ്‌കറ്റ് നഗരസഭയുടെ മുന്നറിയിപ്പ.് പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ നല്‍കിയിരിക്കുന്നത്. ട്വിറ്റര്‍ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ മാത്രമേ മാലിന്യം തള്ളാവൂ. വിലക്ക് ലംഘിച്ച് പിടിയിലായാല്‍ 100 റിയാല്‍ പിഴ ചുമത്തുമെന്നും നഗരസഭ ഓര്‍മിപ്പിച്ചു. കൂടാതെ മാലിന്യം ഒരു ദിവസത്തിനകം നിശ്ചിത സ്ഥലത്തേക്ക് മാറ്റുകയും വേണം. നിയമലംഘനം ആവര്‍ത്തിക്കുന്ന പക്ഷം പിഴ ഇരട്ടിയാക്കും.

ചൊവ്വാഴ്ച മുതല്‍ രാജ്യത്ത് പൊതുഅവധി ആരംഭിച്ചിരുന്നു. കാലാവസ്ഥ അനുകൂലമായതോടെ ബാര്‍ബിക്യു ചെയ്യുന്നതിന് എത്തുന്നവരും, കുടുംബമായും കൂട്ടമായുമൊക്കെ ഭക്ഷണം പാര്‍ക്കുകളില്‍ കൊണ്ടുവന്ന് കഴിക്കുന്നവരുമുണ്ട്. ഭക്ഷണം കഴിക്കാന്‍ കുടുംബവുമായി എത്തുന്നവരുമുണ്ട്.

ഇവര്‍ ഭക്ഷണാവശിഷ്ടങ്ങളും മറ്റും തോന്നിയ പോലെ ഉപേക്ഷിച്ചാണ് മടങ്ങുന്നത്. ഇത് നഗരസഭയുടെ ജോലിക്കാര്‍ക്ക് ഇരട്ടി ജോലിയുണ്ടാക്കിയതോടെയാണ് പുതിയ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.