അമ്മമാരുടെ ഈ ഇടതു സ്നേഹം വെറുതെയല്ല, സംഗതി ശാസ്ത്രീയമാണ്

അമ്മമാര് മിക്കപ്പോഴും തങ്ങളുടെ കുഞ്ഞുങ്ങളെ ഇടതുവശത്തു ചേര്ത്തുനിര്ത്തുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ. കുഞ്ഞിനെ എടുക്കുമ്പോഴും ഇടതുകൈയ്യിലാവും കൂടുതല് നേരം പിടിക്കുക. അവരവരുടെ സൗകര്യമാണ് അതിനു കാരണമെന്നൊക്കെ വെറുതെ പറയാമെങ്കിലും സത്യം അതല്ല. സംഗതി നമ്മുടെ തലച്ചോറിന്റെ പ്രവര്ത്തനഫലമാണ്. അടുത്തിടെ പുറത്തിറങ്ങിയ പഠനറിപ്പോര്ട്ടിലാണ് അമ്മമാരുടെ ഈ ഇടതുവശ സ്നേഹത്തെക്കുറിച്ച് പരാമര്ശമുള്ളത്.
 

ലണ്ടന്‍: അമ്മമാര്‍ മിക്കപ്പോഴും തങ്ങളുടെ കുഞ്ഞുങ്ങളെ ഇടതുവശത്തു ചേര്‍ത്തുനിര്‍ത്തുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ. കുഞ്ഞിനെ എടുക്കുമ്പോഴും ഇടതുകൈയ്യിലാവും കൂടുതല്‍ നേരം പിടിക്കുക. അവരവരുടെ സൗകര്യമാണ് അതിനു കാരണമെന്നൊക്കെ വെറുതെ പറയാമെങ്കിലും സത്യം അതല്ല. സംഗതി നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനഫലമാണ്. അടുത്തിടെ പുറത്തിറങ്ങിയ പഠനറിപ്പോര്‍ട്ടിലാണ് അമ്മമാരുടെ ഈ ഇടതുവശ സ്നേഹത്തെക്കുറിച്ച് പരാമര്‍ശമുള്ളത്.

ലാറ്ററലൈസേഷന്‍ എന്നാണ് ഇതിന് ശാസ്ത്രജ്ഞര്‍ നല്കിയിരിക്കുന്ന പേര്. തലച്ചോറിന്റെ വലതുവശം നമ്മുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിന്റെ ഫലമാണിതെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു. നിരവധി കാര്യങ്ങള്‍ ഒരേ സമയം ചെയ്തു തീര്‍ക്കുന്നവരാണ് സൂപ്പര്‍ ഹ്യൂമന്‍ അമ്മമാര്‍. കുഞ്ഞിനെ എടുക്കുക, കളിപ്പിക്കുക, പാലൂട്ടുക, കൊഞ്ചിക്കുക തുടങ്ങി എത്രയെത്ര കാര്യങ്ങളെക്കുറിച്ചാണ് അവര്‍ ഏത് നേരവും ചിന്തിക്കുന്നത്. ഇക്കാര്യങ്ങളിലൊക്കെ വ്യാപൃതമായിരിക്കുന്ന തലച്ചോറിന്റെ വലതുവശം നിര്‍ദേശങ്ങള്‍ നല്കുന്നതിന്റെ ഫലമായാണ് ഇടതുവശത്ത് കുഞ്ഞിനെ എടുക്കാനും ചേര്‍ത്തുനിര്‍ത്താനും പ്രേരണയുണ്ടാവുന്നത്.

വലതുവശത്ത് നിര്‍ത്തുമ്പോഴും എടുക്കുമ്പോഴും ശ്രദ്ധിക്കുന്നതിലും കൂടുതല്‍ ഇടതുവശത്തായിരിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ കഴിയുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടുകഴിഞ്ഞു.മനുഷ്യരില്‍ മാത്രമല്ല സസ്തനികളില്‍ എല്ലാം തന്നെ ഈ ലാറ്ററലൈസേഷന്‍ കാണാന്‍ കഴിയും.