180 യാത്രക്കാരുമായി ഇറാനില്‍ യുക്രേനിയന്‍ വിമാനം തകര്‍ന്നുവീണു; വീഡിയോ
ടെഹ്‌റാന്‍: ഇറാനില്‍ 180 യാത്രക്കാരുമായി വിമാനം തകര്ന്നു വീണു. യുക്രെയ്ന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനമാണ് ടെഹ്‌റാന്‍ വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണത്. ടെഹ്‌റാനിലെ ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനം തകരുകയായിരുന്നു.
യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം തകര്‍ന്ന് വീണതെന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാഖിലെ അമേരിക്കന്‍ സൈനികത്താവളങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തിയതിന് തൊട്ടു പിന്നാലെയാണ് വിമാനാപകടത്തിന്റെ വാര്‍ത്ത പുറത്തു വന്നത്.
എന്നാല്‍ അപകടത്തിന് ഇതുമായി ബന്ധമില്ലെന്നാണ് വിവരം. നാല് വര്‍ഷം മാത്രം പഴക്കമുള്ള ബോയിംഗ് 737-800 വിമാനമാണ് തകര്‍ന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല
വീഡിയോ കാണാം