ചരക്ക് കപ്പല്‍ കടലില്‍ മുക്കി അമേരിക്ക! വീഡിയോ
ഫ്‌ളോറിഡ: ചരക്കു കപ്പല് കടലില് മുക്കുന്നതിന്റെ വീഡിയോ വൈറല്‍. അമേരിക്കയിലെ ഫോര്‍ട്ട് പിയേഴ്‌സ് ഇന്‍ലെറ്റന്‍ തീരത്താണ് കപ്പല്‍ മുക്കിയത്. വോസി ബെര്‍ണഡെറ്റ് എന്ന കപ്പലാണ് മുക്കിയത്. ഇതിന് 180 അടി നീളമുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഹെയ്തിയില്‍ നിന്ന് അമേരിക്കയിലെത്തിയ കപ്പലില്‍ നിന്ന് 2000 പൗണ്ട് കൊക്കെയ്ന്‍ പിടിച്ചെടുത്തിരുന്നു. 241 കോടി രൂപ മൂല്യം വരുന്ന മയക്കുമരുന്നായിരുന്നു ഇത്. അമേരിക്കന്‍ കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പട്രോള്‍ പിടിച്ചെടുത്ത കപ്പല്‍ പിന്നീട് മുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കപ്പല്‍ മുക്കിയ പ്രദേശം ഒരു ഡൈ്വവിംഗ് സ്‌പോട്ടായി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. 200 ടണ്‍ ഭാരമുള്ള കോണ്‍ക്രീറ്റ് സ്ലാബുകള്‍ കയറ്റിയാണ് കപ്പല്‍ മുക്കിയത്. അര മണിക്കൂറില്‍ കപ്പല്‍ പൂര്‍ണ്ണമായും മുങ്ങിയെന്നാണ് വിവരം. 1965ല്‍ നിര്‍മിച്ച വോസി ബെര്‍ണഡെറ്റ് ലോകം മുഴുവന്‍ ചുറ്റിയിട്ടുണ്ട്. കപ്പല്‍ മുക്കുന്നത് നേരിട്ടു കാണാന്‍ ഇരുനൂറോളം ബോട്ടുകളില്‍ ആളുകള്‍ എത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.