യു.എസിൽ വളർത്തു നായക്ക് ആറ് കോടിയുടെ വിൽപ്പത്രം

വളർത്തു മൃഗങ്ങളെ സ്വന്തം മക്കളെപ്പോലെ കരുതുന്നവരാണ് യജമാനന്മാരിൽ ഏറെയും. അവയ്ക്കുവേണ്ടി ഒരുക്കുന്ന സുഖ സൗകര്യങ്ങൾ കാണുമ്പോൾ ഒരു പട്ടിയായി ജനിച്ചാൽ മതിയായിരുന്നു എന്ന് പലരും തമാശയ്ക്കെങ്കിലും പറയുന്നത് കേട്ടിട്ടുണ്ടാകും.
 

 

ന്യൂയോർക്ക്: വളർത്തു മൃഗങ്ങളെ സ്വന്തം മക്കളെപ്പോലെ കരുതുന്നവരാണ് യജമാനന്മാരിൽ ഏറെയും. അവയ്ക്കുവേണ്ടി ഒരുക്കുന്ന സുഖ സൗകര്യങ്ങൾ കാണുമ്പോൾ ഒരു പട്ടിയായി ജനിച്ചാൽ മതിയായിരുന്നു എന്ന് പലരും തമാശയ്‌ക്കെങ്കിലും പറയുന്നത് കേട്ടിട്ടുണ്ടാകും. അപ്പോൾ തന്റെ പേരിൽ കോടികളുടെ സമ്പാദ്യമുള്ള വളർത്തു നായയെക്കുറിച്ച് കേട്ടോലോ?

യു.എസിൽ അറുപതുകാരിയാണ് തന്റെ നായ്കുട്ടിയുടെ പേരിൽ ഒരു മില്യൺ ഡോളർ (ആറ് കോടി 15 ലക്ഷം രൂപ) സ്വത്തിന്റെ വിൽപത്രം തയ്യാറാക്കിയത്. ന്യൂയോർക്ക് സ്വദേശിനിയായ റോസ് ആൻ ബോളാസ്‌നി സ്വർണവും പണവും വീടും ഉൾപ്പടെയുള്ള സ്വത്തുക്കളാണ് തന്റെ വളർത്തു നായയുടെ പേരിൽ എഴുതി വച്ചിരിക്കുന്നത്.

മൂന്ന് വയസുള്ള ബെല്ല മിയ എന്ന തന്റെ വളർത്തു നായക്ക് ആഡംബരം നിറഞ്ഞ ജീവിതമാണ് നൽകിയതെന്നും തന്റെ കാലശേഷവും അവൾക്ക് എല്ലാ സുഖസൗകര്യങ്ങളും ലഭിക്കണമെന്നതിനാലാണ് ഇങ്ങനെ ചെയ്തതെന്നും ബോളാസ്‌നി പറഞ്ഞു.

 

സ്വത്തുക്കൾ ബെല്ലയുടെ പേരിൽ എഴുതി വയ്ക്കുന്നതിൽ മക്കളായ ലൂയിസും(38) റോബർട്ടും(32) എതിർപ്പ് പ്രകടിപ്പിച്ചില്ലെന്നും ഇവർ പറയുന്നു. ബെല്ലയ്ക്ക് ലഭിക്കുന്നതിനേക്കാൾ കൂടുതൽ അവർക്ക് ലഭിക്കുന്നുണ്ടെന്നും ബോളാസ്‌നി വ്യക്തമാക്കി. ‘തന്റെ മക്കൾ വലുതായി. അവർ ജീവിതത്തിൽ വിജയിച്ചവരാണ്. അവർക്ക് തന്റെ പണത്തിന്റെ ആവശ്യമില്ല. തനിക്കും ഭർത്താവിനും ബെല്ല എത്ര സന്തോഷമാണ് നൽകുന്നതെന്നും അവർക്കറിയാമെന്നും ബോളാസ്‌നി പറയുന്നു.’

സിൻട്രലയുടെ ഗൗണും ഡയമണ്ട് കിരീടവുമെല്ലാം നായ്ക്കുട്ടിക്കായുള്ള വിലപിടിപ്പുള്ള വസ്തുക്കളിൽ ചിലതാണ്. ബെല്ല നിസാരക്കാരിയല്ല. 2013 ലും 2014ലും നടന്ന ന്യൂയോർക്ക് പെറ്റ് ഫാഷൻ ഷോയിൽ ബെല്ലയ്ക്കായിരുന്നു കിരീടം. ഇത് കൂടാതെ 2014 ൽ പ്രെറ്റിയസ്റ്റ് പപ്പി അവാർഡായ പപ്പി പ്രോം അവാർഡും ലഭിച്ചിരുന്നു.

വീഡിയോ കാണാം.