ശരീരത്തില്‍ തോണ്ടിയ കസ്റ്റമറിനെ ജീവനക്കാരി ഇടിച്ചിട്ടു; വൈറല്‍ വീഡിയോ കാണാം

ഹോട്ടലിലെത്തിയ കസ്റ്റമര് അപമര്യാദയ്ക്ക് അതേ നാണയത്തില് മറുപടി നല്കി ജീവനക്കാരി. കസ്റ്റമേഴ്സിന്റെ പക്കല് നിന്ന് ഓര്ഡറെടുത്ത ശേഷം പ്ലേറ്റുകളും വൃത്തിയാക്കുന്നതിനിടയില് സമീപത്തു കൂടി കടന്നു പോയ കസ്റ്റമര് ജീവനക്കാരിയായ എമിലിയ ഹോള്ഡന്റെ പിന്ഭാഗത്ത് തടവി. അയാള് പ്രതീക്ഷിക്കുന്നതിനും മുന്പ് തന്നെ വെയിട്രസ് അയാളെ ഇടിച്ചിടുകയും ചെയ്തു. ജോര്ജിയയിലെ ഒരു ഹോട്ടലിലാണ് സംഭവം.
 

ഹോട്ടലിലെത്തിയ കസ്റ്റമര്‍ അപമര്യാദയ്ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി ജീവനക്കാരി. കസ്റ്റമേഴ്‌സിന്റെ പക്കല്‍ നിന്ന് ഓര്‍ഡറെടുത്ത ശേഷം പ്ലേറ്റുകളും വൃത്തിയാക്കുന്നതിനിടയില്‍ സമീപത്തു കൂടി കടന്നു പോയ കസ്റ്റമര്‍ ജീവനക്കാരിയായ എമിലിയ ഹോള്‍ഡന്റെ പിന്‍ഭാഗത്ത് തടവി. അയാള്‍ പ്രതീക്ഷിക്കുന്നതിനും മുന്‍പ് തന്നെ വെയിട്രസ് അയാളെ ഇടിച്ചിടുകയും ചെയ്തു. ജോര്‍ജിയയിലെ ഒരു ഹോട്ടലിലാണ് സംഭവം.

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളില്‍ എമിലിയ ഹോള്‍ഡനോട് കസ്റ്റമര്‍ അപമര്യാതയായി പെരുമാറുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇയാളെ അപ്പോള്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഭാര്യയും മക്കള്‍ക്കുമൊപ്പം ഭക്ഷണം കഴിക്കാനെത്തിയതിനിടയിലാണ് ഇയാള്‍ അതിക്രമം കാണിച്ചത്. രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ കിടന്നതിന് ശേഷമാണ് അക്രമിക്ക് ജാമ്യം ലഭിച്ചത്.

അതിക്രമം നടന്ന സമയത്ത് എങ്ങനെ പ്രതികരിക്കണമെന്നു തോന്നിയോ അങ്ങനെ തന്നെ പ്രതികരിച്ചുവെന്ന് എമിലിയ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് എമിലിയയെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുന്നത്.

വീഡിയോ കാണാം.