അക്രമം കാണിച്ച മുന്‍ കാമുകനെ യുവതി കുത്തി വീഴ്ത്തി; ചോരയില്‍ മുങ്ങിയ സെല്‍ഫി സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു!

കുടുംബ ബന്ധങ്ങളിലും ഇതര സാമൂഹിക ബന്ധങ്ങളിലും പ്രശ്നങ്ങളുണ്ടാകുന്ന സ്വഭാവികമാണ്. എന്നാല് പ്രശ്നങ്ങള് അക്രമത്തിലേക്ക് എത്തിയാല് കാര്യങ്ങള് പിടിവിട്ടു പോകും. അത്തരമൊരു സംഭവമാണ് റഷ്യന് മാധ്യമങ്ങളില് ഇപ്പോള് പ്രധാന ചര്ച്ച. അക്രമം ചെറുക്കാനായി യുവതി മുന് കാമുകനെ കുത്തി വീഴ്ത്തി. മാത്രമല്ല, പരിക്കേറ്റ് ചോരയില് കുളിച്ചു കിടക്കുന്ന കാമുകനുമൊത്ത് സെല്ഫിയെടുത്ത് സുഹൃത്തുക്കള്ക്ക് അയച്ചു കൊടുക്കുകയും ചെയ്തു.
 

മോസ്‌കോ: കുടുംബ ബന്ധങ്ങളിലും ഇതര സാമൂഹിക ബന്ധങ്ങളിലും പ്രശ്‌നങ്ങളുണ്ടാകുന്ന സ്വഭാവികമാണ്. എന്നാല്‍ പ്രശ്‌നങ്ങള്‍ അക്രമത്തിലേക്ക് എത്തിയാല്‍ കാര്യങ്ങള്‍ പിടിവിട്ടു പോകും. അത്തരമൊരു സംഭവമാണ് റഷ്യന്‍ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രധാന ചര്‍ച്ച. അക്രമം ചെറുക്കാനായി യുവതി മുന്‍ കാമുകനെ കുത്തി വീഴ്ത്തി. മാത്രമല്ല, പരിക്കേറ്റ് ചോരയില്‍ കുളിച്ചു കിടക്കുന്ന കാമുകനുമൊത്ത് സെല്‍ഫിയെടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു.

25 കാരിയായ ഓള്‍ഗ വോറിയും മുന്‍ കാമുകന്‍ ഒലെഗ് സ്മിര്‍നോവും വേര്‍പിരിഞ്ഞ് ജീവിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. ഇവരുടെ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. കുട്ടിയെ കാണാനും പരിചരിക്കാനും ഓള്‍ഗ ചില സമയങ്ങളില്‍ ഒലെഗിന്റെ വീട് സന്ദര്‍ശിക്കാറുണ്ട്. പതിവ് പോലെ ഒരു ദിവസം കുട്ടിയെ കാണാനെത്തിയ സമയത്ത് മദ്യലഹരിയിലായിരുന്നു ഒലെഗ തന്നെ ആക്രമിച്ചുവെന്നാണ് ഓള്‍ഗ പോലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്. ആത്മരക്ഷാര്‍ത്ഥമാണ് താന്‍ കത്തി ഉപയോഗിച്ച് ഒലെഗയെ കുത്തിയതെന്നും ഓള്‍ഗയുടെ മൊഴിയില്‍ വ്യക്തമാക്കുന്നു.

കുത്തേറ്റ ഒലെഗയുടെ ആരോഗ്യനില സാധാരണഗതിയിലേക്ക് തിരികെ വന്നിട്ടുണ്ട്. ” ഞാനെന്റെ മുന്‍ഭര്‍ത്താവിനെ കുത്തി. ഇപ്പോഴെന്നെ കണ്ടാല്‍ ഒരു മൃഗത്തെപ്പോലെ തോന്നുന്നില്ലേ എന്ന കുറിപ്പോടെ കുത്തേറ്റ് കിടക്കുന്ന ഒലെഗയുമായുള്ള സെല്‍ഫി ഓള്‍ഗ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓല്‍ഗയ്ക്ക് രാജ്യംവിട്ട് പോകുന്നതില്‍ നിന്ന് പോലീസ് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.