അറബ് സ്വദേശിയുടെ സ്വര്‍ണ്ണം മോഷ്ടിച്ച മുന്‍ വീട്ടുജോലിക്കാരി മോഷണമുതല്‍ ഇന്‍സ്റ്റാഗ്രാമില്‍ വില്‍പനയ്ക്ക് വെച്ചു

അബുദാബി സ്വദേശിയുടെ വീട്ടില് ജോലിക്കാരിയായിരുന്ന ഏഷ്യന് സ്ത്രീ ജോലി വിട്ടു പോകുന്നതിനു മുമ്പ് മോഷ്ടിച്ച സ്വര്ണ്ണം ഇന്സ്റ്റാഗ്രാമില് വില്പനയ്ക്ക് വെച്ചു. സോഷ്യല് മീഡിയ പരതിയ വീട്ടുടമസ്ഥന് തന്നെയാണ് തന്റെ ആഭരണങ്ങള് തിരിച്ചറിഞ്ഞത്. ജോലിക്കാരി ഇയാളുടെ വീട്ടിലെ സേവനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നുവെന്ന് ഇത്തിഹാദ് റിപ്പോര്ട്ട് ചെയ്യുന്നു.
 

അബുദാബി സ്വദേശിയുടെ വീട്ടില്‍ ജോലിക്കാരിയായിരുന്ന ഏഷ്യന്‍ സ്ത്രീ ജോലി വിട്ടു പോകുന്നതിനു മുമ്പ് മോഷ്ടിച്ച സ്വര്‍ണ്ണം ഇന്‍സ്റ്റാഗ്രാമില്‍ വില്‍പനയ്ക്ക് വെച്ചു. സോഷ്യല്‍ മീഡിയ പരതിയ വീട്ടുടമസ്ഥന്‍ തന്നെയാണ് തന്റെ ആഭരണങ്ങള്‍ തിരിച്ചറിഞ്ഞത്. ജോലിക്കാരി ഇയാളുടെ വീട്ടിലെ സേവനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നുവെന്ന് ഇത്തിഹാദ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വീട്ടുടമസ്ഥന്‍ പുതിയ ജോലിക്കാരിയെ നിയോഗിച്ചതിനു ശേഷമാണ് മോഷണം നടന്നതായി തിരിച്ചറിഞ്ഞത്. ആഭരണങ്ങള്‍ മോഷ്ടിച്ചത് പുതിയ ജോലിക്കാരിയാണെന്ന് ആരോപിച്ച് ഇവരെ പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. പിന്നീട് ഒരിക്കല്‍ തന്റെ മുന്‍ ജീവനക്കാരിയുടെ ഇന്‍സ്റ്റാഗ്രാമില്‍ തന്റെ ഭാര്യയുടെ ആഭരണങ്ങളുടെ ചിത്രങ്ങള്‍ ഇയാള്‍ കണ്ടു.

ഇവ സോഷ്യല്‍ മീഡിയയില്‍ വില്‍പനയ്ക്ക് വെച്ചിരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് തന്റെ പുതിയ ജോലിക്കാരിയെ കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ തെളിവുകള്‍ സമര്‍പ്പിച്ചിരിക്കുകയാണ് ഇയാള്‍ എന്നും ഇത്തിഹാദ് റിപ്പോര്‍ട്ട് ചെയ്യുന്നു. പഴയ ജോലിക്കാരി സേവനം അവസാനിപ്പിച്ച് മടങ്ങുമ്പോള്‍ താന്‍ വലിയൊരു തുക പാരിതോഷികമായി നല്‍കിയിരുന്നെന്നും വീട്ടുടമസ്ഥന്‍ പറയുന്നു.