ജീവനുള്ള കഴുതയെ പരസ്യമായി കടുവകള്‍ക്ക് തീറ്റയായി എറിഞ്ഞ് കൊടുത്ത് ജീവനക്കാര്‍; മൃഗശാലയിലെ വീഡിയോ കാണാം

ജീവികളോട് തെല്ലും കരുണയില്ലാത്ത കാഴ്ചബംഗ്ലാവിലെ ജീവനക്കാരെ കണ്ടിട്ടുണ്ടോ? മൃഗശാലയിലെ സന്ദര്ശകരെ പോലും ഞെട്ടിച്ചുകൊണ്ടാണ് ഇവരുടെ ക്രൂരത. ചൈനയിലെ ഒരു മൃഗശാലയിലെ ജീവനക്കാരാണ് ഒട്ടും മനസാക്ഷിയില്ലാതെ ഒരു കഴുതയെ നാല് കടുവകള്ക്ക് ഭക്ഷണമായി ഇട്ടു നല്കുന്നത്. കടുവക്കൂട്ടിലെ ചെറിയ വെള്ളക്കെട്ടിലേക്ക് ജീവനക്കാര് കഴുതയെ തള്ളിവിടുന്നത് ദൃശ്യങ്ങളില് വ്യക്തമാണ്. തുടര്ന്ന് പ്രാണരക്ഷാര്ത്ഥം ആ ജീവി നീന്തി രക്ഷപ്പെടാന് ശ്രമിക്കുന്നുണ്ടെങ്കിലും പിന്നാലെയെത്തിയ ഒരു കടുവ കഴുതയെ അക്രമിക്കുകയും തുടര്ന്ന് മറ്റുള്ളവ കൂടി ചേര്ന്ന് അതിനെ ഭക്ഷണമാക്കുകയും ചെയ്തു. സന്ദര്ശകരിലാരോ പകര്ത്തിയ ജീവനക്കാരുടെ ഈ ക്രൂരതയുടെ ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളില് വലിയ വിമര്ശനങ്ങള്ക്കും ഇടയാക്കിയിട്ടുണ്ട്.
 

ജീവികളോട് തെല്ലും കരുണയില്ലാത്ത കാഴ്ചബംഗ്ലാവിലെ ജീവനക്കാരെ കണ്ടിട്ടുണ്ടോ? മൃഗശാലയിലെ സന്ദര്‍ശകരെ പോലും ഞെട്ടിച്ചുകൊണ്ടാണ് ഇവരുടെ ക്രൂരത. ചൈനയിലെ ഒരു മൃഗശാലയിലെ ജീവനക്കാരാണ് ഒട്ടും മനസാക്ഷിയില്ലാതെ ഒരു കഴുതയെ നാല് കടുവകള്‍ക്ക് ഭക്ഷണമായി ഇട്ടു നല്‍കുന്നത്. കടുവക്കൂട്ടിലെ ചെറിയ വെള്ളക്കെട്ടിലേക്ക് ജീവനക്കാര്‍ കഴുതയെ തള്ളിവിടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് പ്രാണരക്ഷാര്‍ത്ഥം ആ ജീവി നീന്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പിന്നാലെയെത്തിയ ഒരു കടുവ കഴുതയെ അക്രമിക്കുകയും തുടര്‍ന്ന് മറ്റുള്ളവ കൂടി ചേര്‍ന്ന് അതിനെ ഭക്ഷണമാക്കുകയും ചെയ്തു. സന്ദര്‍ശകരിലാരോ പകര്‍ത്തിയ ജീവനക്കാരുടെ ഈ ക്രൂരതയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്.

വീഡിയോ കാണാം