അമേരിക്കയുടെ സര്‍ജന്‍ ജനറലായ ഇന്ത്യന്‍ വംശജനെ ട്രംപ് ഭരണകൂടം പുറത്താക്കി

പൊതു ആരോഗ്യ മേഖലയിലെ ഏറ്റവും ഉയര്ന്ന തസ്തികയായ സര്ജന് ജനറലില് നിന്ന് ഇന്ത്യന് വംശജനായ വിവേക് മൂര്ത്തിയെ ട്രംപ് ഭരണകൂടം പുറത്താക്കി. ഒബാമയുടെ കാലത്താണ് സര്ജന് ജനറല് സ്ഥാനത്ത് 39കാരനായ വിവേക് മൂര്ത്തിയെ നിയമിച്ചത്. മൂര്ത്തിക്ക് പകരം ഡെപ്യൂട്ടി ആയ അഡമിറല് സില്വിയ ട്രെന്റ് ആഡംസിനെ നിയമിച്ചു. ആദ്യമായാണ് സര്ജന് ജനറല് സ്ഥാനത്തേക്ക് ഒരു നഴ്സ് നിയമിതയാകുന്നത്.
 

വാഷിംഗ്ടണ്‍: പൊതു ആരോഗ്യ മേഖലയിലെ ഏറ്റവും ഉയര്‍ന്ന തസ്തികയായ സര്‍ജന്‍ ജനറലില്‍ നിന്ന് ഇന്ത്യന്‍ വംശജനായ വിവേക് മൂര്‍ത്തിയെ ട്രംപ് ഭരണകൂടം പുറത്താക്കി. ഒബാമയുടെ കാലത്താണ് സര്‍ജന്‍ ജനറല്‍ സ്ഥാനത്ത് 39കാരനായ വിവേക് മൂര്‍ത്തിയെ നിയമിച്ചത്. മൂര്‍ത്തിക്ക് പകരം ഡെപ്യൂട്ടി ആയ അഡമിറല്‍ സില്‍വിയ ട്രെന്റ് ആഡംസിനെ നിയമിച്ചു. ആദ്യമായാണ് സര്‍ജന്‍ ജനറല്‍ സ്ഥാനത്തേക്ക് ഒരു നഴ്‌സ് നിയമിതയാകുന്നത്.

സര്‍ജന്‍ ജനറല്‍ സ്ഥാനത്തുനിന്ന് നീക്കപ്പെട്ട മൂര്‍ത്തി കമ്മീഷന്‍ഡ് കോറില്‍ അംഗമായി തുടരുമെന്ന് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. 2014ലാണ് മൂര്‍ത്തി ഈ സ്ഥാനത്ത് നിയമിതനായത്. മൂര്‍ത്തിയെ മാറ്റിയതിന് കാരണമെന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. അമേരിക്കയുടെ 19-ാമത് സര്‍ജന്‍ ജനറല്‍ ആണ് ഇന്ത്യന്‍ അമേരിക്കനായ വിവേക് മൂര്‍ത്തി.