കനേഡിയൻ പാർലമെന്റിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് മരണം

കാനഡയിലെ ഒട്ടാവയിൽ പാർലമെന്റിനു നേരെയും യുദ്ധസ്മാരകത്തിനു നേരെയും നടന്ന വെടിവപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഒരു കനേഡിയൻ സുരക്ഷാ ഉദ്യോഗസ്ഥനും അക്രമിയുമാണ് കൊല്ലപ്പെട്ടത്. യുദ്ധ സ്മാരകത്തിന് നേരെ വെടിവെച്ചതിന് ശേഷം അക്രമി പാർലിമെന്റ് മന്ദിരത്തിലേക്ക് അക്രമി ഓടിക്കയറുകയായിരുന്നു. പരുക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
 
ഒട്ടാവ:

പാർലറിമെന്റിനുള്ളിൽ നിരവധി തവണ വെടിവയ്പ്പുണ്ടായി. പ്രാദേശിക സമയം രാവിലെ 9.52-നാണ് യുദ്ധസ്മാരകത്തിന് നേരെ ആക്രമണം ഉണ്ടായത്. രണ്ട് ദിവസം മുമ്പും കനേഡിയയിലെ യുദ്ധസ്മാരകത്തിന് നേരെ ആക്രമണം ഉണ്ടായിരുന്നു. അതിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു. അക്രമിയെ അപ്പോൾ തന്നെ പോലീസ് വെടിവച്ചുകൊലപ്പെടുത്തുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.