തൃശൂരിൽ സുരേഷ് ഗോപിയുടെ പരിപാടിക്കിടയിൽ ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം
Dec 2, 2023, 14:49 IST
ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി തൃശൂരിൽ പങ്കെടുത്ത പരിപാടിയിൽ ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൂർക്കഞ്ചേരിക്ക് സമീപം കോഫി വിത്ത് എസ് ജി പരിപാടിക്കിടെയായിരുന്നു സംഭവം. തളിക്കുളം സ്വദേശി സുരേഷ് (43) ആണ് മണ്ണെണ്ണ ആത്മഹത്യാശ്രമം നടത്തിയത്. ബിജെപി പ്രവർത്തകർ യുവാവിനെ പിടികൂടി പൊലീസിന് കൈമാറി.
പരിപാടി നടക്കുന്ന കെട്ടിടം ഇയാൾ പണിതതാണെന്നും, ഇതിനെ സംബന്ധിച്ചുള്ള കടബാധ്യത മൂലമാണ് കെട്ടിടത്തിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിക്കുന്നതെന്നും ഇയാൾ പറഞ്ഞു.