നിപ; രണ്ടു പേര്‍ ലക്ഷണങ്ങളുമായി ചികിത്സയില്‍, മരിച്ച കുട്ടിക്ക് 158 പേരുമായി സമ്പര്‍ക്കം

20 പേര്‍ പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരാണെന്ന് കണ്ടെത്തി
 
നിപ ലക്ഷണങ്ങളുമായി രണ്ടു പേര്‍ ചികിത്സയില്‍.

കോഴിക്കോട്: നിപ ലക്ഷണങ്ങളുമായി രണ്ടു പേര്‍ ചികിത്സയില്‍. രോഗം ബാധിച്ച് മരിച്ച കുട്ടിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേരാണ് ചികിത്സയിലുള്ളത്. 20 പേര്‍ പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരാണെന്ന് കണ്ടെത്തി. 158 പേരാണ് മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളത്. നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കോഴിക്കോട്ടെത്തി. 

മെഡിക്കല്‍ കോളേജിലെ ഒരു വാര്‍ഡ് നിപ വാര്‍ഡ് ആക്കി മാറ്റിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കോഴിക്കോട് നിപ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. മരണം സ്ഥിരീകരിച്ച ചാത്തമംഗലം ചൂലൂരിലും പരിസരത്തും വിവിധ മെഡിക്കല്‍ സംഘങ്ങള്‍ സന്ദര്‍ശിക്കുകയാണ്.