‘ശബരിമലയിൽ ദിലീപിനു വിഐപി പരിഗണന കിട്ടിയതെങ്ങനെ?’: വിഷയം ചെറുതല്ലെന്ന് ഹൈക്കോടതി
Dec 6, 2024, 13:38 IST
ശബരിമലയില്‍ നടൻ ദിലീപ് വിഐപി ദർശനം നടത്തിയതിനെതിരെ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച്. നടനു വിഐപി പരിഗണന എങ്ങനെ കിട്ടിയെന്നു കോടതി ചോദിച്ചു. രാവിലെ ദേവസ്വം ബെഞ്ചിന്റെ സിറ്റിങ്ങിലാണ് കോടതിയുടെ പരാമർശം. വിഷയം ഉച്ചയ്ക്കു പരിഗണിക്കുമെന്നും വ്യക്തമാക്കി.
ദിലീപ് ദർശനം നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ ദേവസ്വം ബോർഡിനോട് കോടതി നിർദേശിച്ചു. വിഷയം ചെറുതായി കാണാനാകില്ലെന്നാണ് കോടതി അറിയിച്ചത്. വിഐപി ദർശനം നടത്തിയ കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ, ദിലീപിന് വിഐപി പരിഗണന എങ്ങനെ കിട്ടിയെന്ന് കോടതി ദേവസ്വം ബോർഡിനോട് ചോദിച്ചു. ഇന്നു പുലർച്ചെയാണ് ദിലീപ് ശബരിമലയിൽ നിർമാല്യ ദർശനം നടത്തിയത്.