കൈവശം വയ്ക്കാവുന്ന ലഗേജിന്റെ വലിപ്പം ബ്രിട്ടീഷ് എയര്‍വേയ്‌സ് വെട്ടിക്കുറച്ചു

അനുവദിച്ചതിലും കൂടുതല് സാധനങ്ങള് യാത്രക്കാര് ഒപ്പം കരുതുന്നത് വര്ദ്ധിച്ചതിനാല് ഹാന്ഡ് ബാഗിന്റെ വലിപ്പം ബ്രിട്ടീഷ് എയര്വേയ്സ് കുറച്ചു. എന്നാല് രണ്ട് ബാഗുകള് കൈവശം കരുതാനുള്ള സൗകര്യം കമ്പനി ഒരുക്കുന്നുണ്ട്. നിലവില് 45X30X20 സെന്റീമീറ്റര് വലിപ്പത്തിലുള്ള ബാഗാണ് ക്യാബിനിനുള്ളില് അനുവദിക്കുന്നത്. ഇത് 40X30X15 ആക്കി കുറച്ചു. ഓഗസ്റ്റ് പതിനെട്ടു മുതല് പുതിയ നിര്ദേശം നിലവില് വരും. ലാപ്ടോപ്പുകള് കൂടെ കരുതുന്നവരെയാണ് ഈ പരിഷ്കാരം കൂടുതല് ബാധിക്കുക. യാത്രക്കാര് ലാപ്ടോപ്പുകള്ക്കായി പുതിയ ബാഗുകള് സംഘടിപ്പിക്കേണ്ടി വരും. എന്നാല് ക്യാബിനില് അനുവദിച്ചിട്ടുള്ള വലിയ ബാഗിന്റെ വലിപ്പത്തില് മാറ്റം വരുത്തിയിട്ടില്ല.
 

ലണ്ടന്‍: അനുവദിച്ചതിലും കൂടുതല്‍ സാധനങ്ങള്‍ യാത്രക്കാര്‍ ഒപ്പം കരുതുന്നത് വര്‍ദ്ധിച്ചതിനാല്‍ ഹാന്‍ഡ് ബാഗിന്റെ വലിപ്പം ബ്രിട്ടീഷ് എയര്‍വേയ്‌സ് കുറച്ചു. എന്നാല്‍ രണ്ട് ബാഗുകള്‍ കൈവശം കരുതാനുള്ള സൗകര്യം കമ്പനി ഒരുക്കുന്നുണ്ട്. നിലവില്‍ 45X30X20 സെന്റീമീറ്റര്‍ വലിപ്പത്തിലുള്ള ബാഗാണ് ക്യാബിനിനുള്ളില്‍ അനുവദിക്കുന്നത്. ഇത് 40X30X15 ആക്കി കുറച്ചു. ഓഗസ്റ്റ് പതിനെട്ടു മുതല്‍ പുതിയ നിര്‍ദേശം നിലവില്‍ വരും. ലാപ്‌ടോപ്പുകള്‍ കൂടെ കരുതുന്നവരെയാണ് ഈ പരിഷ്‌കാരം കൂടുതല്‍ ബാധിക്കുക. യാത്രക്കാര്‍ ലാപ്‌ടോപ്പുകള്‍ക്കായി പുതിയ ബാഗുകള്‍ സംഘടിപ്പിക്കേണ്ടി വരും. എന്നാല്‍ ക്യാബിനില്‍ അനുവദിച്ചിട്ടുള്ള വലിയ ബാഗിന്റെ വലിപ്പത്തില്‍ മാറ്റം വരുത്തിയിട്ടില്ല.

ബോര്‍ഡിംഗ് വേഗത്തിലാക്കാനാണ് ഈ പരിഷ്‌കാരം വരുത്തിയതെന്നാണ് ബ്രിട്ടീഷ് എയര്‍വേയ്‌സ് നല്‍കുന്ന വിശദീകരണം. വലിപ്പം കുറഞ്ഞ ബാഗുകള്‍ യാത്രക്കാര്‍ക്ക് തന്നെ സീറ്റുകള്‍ക്കടിയില്‍ സൂക്ഷിക്കാവുന്നതാണ്. ക്യാബിന്‍ ജീവനക്കാര്‍ക്ക് ഇവ ക്രമീകരിക്കുന്നതിന് സമയം ചെലവാക്കേണ്ടി വരുന്നില്ല. സീറ്റുകള്‍ക്ക് മുകളിലുള്ള ലോക്കറുകളില്‍ വലിയ ബാഗുകള്‍ സൂക്ഷിക്കേണ്ടി വരുന്ന പ്രശ്‌നമാണ് ഇതോടെ ഒഴിവാകുന്നതെന്നും കമ്പനി അറിയിച്ചു.

അനുവദിച്ചതിലും കൂടുതല്‍ അളവിലുള്ള ഹാന്‍ഡ് ബാഗുകളുമായി നിരവധി പേര്‍ യാത്ര ചെയ്യുന്നത് അടുത്തിടെ വര്‍ദ്ധിച്ചിരുന്നുവെന്ന് യാത്രക്കാര്‍ക്ക് അയച്ച ഇമെയിലില്‍ ബ്രിട്ടീഷ് എയര്‍വേയ്‌സ് പറയുന്നു. എല്ലാ യാത്രക്കാരേയും തങ്ങള്‍ ഉള്‍ക്കൊള്ളാന്‍ശ്രമിക്കാറുണ്ട്. എങ്കിലും ഫ്‌ളൈറ്റുകള്‍ കൃത്യ സമയത്ത് ഓപ്പറേറ്റ് ചെയ്യുന്നതിനാണ് ഇത്തരം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു.