വളർത്തുനായയെ പട്ടിണിക്കിട്ടു കൊന്നു: യുവതിക്ക് 18 വർഷം തടവ്

വളർത്തുനായയെ പട്ടിണിക്കിട്ടു കൊന്നതിന് അഭിഭാഷകയ്ക്ക് 18 വർഷം തടവ്. ഇംഗ്ലണ്ടുകാരിയായ കാത്തി ഗാമ്മോൺ(27) ആണു പട്ടിയെ കൊന്നതിന്റെ പേരിൽ ജയിലിലേക്കു പോകുന്നത്. ഇവരുടെ അഞ്ച് വയസ് പ്രായമുള്ള റോക്സി എന്ന പെൺപട്ടിയാണു ചത്തത്. ബ്രിസ്റ്റോൾ മജിസ്ട്രേറ്റ് കോടതിയുടേതാണ് അപൂർവ്വ വിധി.
 

ലണ്ടൻ: വളർത്തുനായയെ പട്ടിണിക്കിട്ടു കൊന്നതിന് അഭിഭാഷകയ്ക്ക് 18 വർഷം തടവ്. ഇംഗ്ലണ്ടുകാരിയായ കാത്തി ഗാമ്മോൺ(27) ആണു പട്ടിയെ കൊന്നതിന്റെ പേരിൽ ജയിലിലേക്കു പോകുന്നത്. ഇവരുടെ അഞ്ച് വയസ് പ്രായമുള്ള റോക്‌സി എന്ന പെൺപട്ടിയാണു ചത്തത്. ബ്രിസ്‌റ്റോൾ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് അപൂർവ്വ വിധി.

വീട് മലിനമാക്കിയതിനാണ് കാത്തി പട്ടിയെ പട്ടിണിക്കിട്ടത്. പട്ടിയെ മുറിക്കുള്ളിൽ പൂട്ടിയിട്ടശേഷം കാത്തി വീടുവിട്ടുപോകുകയായിരുന്നു. ഭക്ഷണം ലഭിക്കാതെയും കൊടും തണുപ്പും മൂലം നായ മരണപ്പെടുകയായിരുന്നു. ദുർഗന്ധം പരന്നതിനെ തുടർന്ന് അയൽക്കാരാണു കഴിഞ്ഞ നവംബറിൽ പോലീസിൽ വിവരം അറിയിച്ചത്.

മനപൂർവമാണു നായയെ ഭക്ഷണം കൊടുക്കാതെ പൂട്ടിയിട്ടതെന്ന കാത്തിയുടെ കോടതിയിലെ മൊഴിയും വിവാദമായി.