നൂറിന്റെ നിറവിൽ യുഎ.ഇക്കാരിയായ ഐഷ; 161 മക്കളുടെ അമ്മ
നൂറ് വയസ്സു തികഞ്ഞ എമിറാത്തി വനിതയുടെ സമ്പാദ്യം 161 മക്കൾ! റാസൽ ഖൈമ സ്വദേശിയായ ഐഷ അൽ ഹബ്സിയാണ് തന്റെ നൂറു വർഷം മക്കളോടും പേരക്കുട്ടികളോടും ഒപ്പം ആഘോഷമാക്കിയത്.
Dec 15, 2014, 19:14 IST
അബുദാബി: നൂറ് വയസ്സു തികഞ്ഞ എമിറാത്തി വനിതയുടെ സമ്പാദ്യം 161 മക്കൾ! റാസൽ ഖൈമ സ്വദേശിയായ ഐഷ അൽ ഹബ്സിയാണ് തന്റെ നൂറു വർഷം മക്കളോടും പേരക്കുട്ടികളോടും ഒപ്പം ആഘോഷമാക്കിയത്. യു.എ.ഇയുടെ 43 ാംമത് ദേശീയ ദിനാഘോഷങ്ങളിലും ഐഷയും കുടുംബവും പങ്കാളികളായി. നൂറാം ജന്മദിനത്തിന്റെ സന്തോഷം ഐഷ തന്റെ നാടിനും ദേശീയ നേതാക്കൾക്കും സമർപ്പിച്ചു.
നൂറാം വയസ്സിലും താൻ ആരോഗ്യവതിയാണെന്നും ഫാസ്റ്റ് ഫുഡുകളൊന്നും കഴിക്കാറില്ലെന്നും ഐഷ പറയുന്നു. ഗോതമ്പ് ബ്രെഡും ഈത്തപ്പഴവും മത്സ്യവും കാട്ടുതേനുമാണ് ആരോഗ്യത്തിന്റെ രഹസ്യമെന്നും ഇതുവരെ ആശുപത്രിയിൽ പോകേണ്ടിവന്നിട്ടില്ലെന്നും ഐഷ കൂട്ടിച്ചേർത്തു.