യുഎഇ സ്കൂളുകളുടെ സ്പ്രിംഗ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു; വിന്റര്‍ അവധി നാളെ അവസാനിക്കും
യുഎഇ സ്കൂളുകളുടെ വിന്റര്‍ അവധി ദിനങ്ങള്‍ നാളെ അവസാനിക്കുന്നു. വിദ്യാഭ്യാസ മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്. മന്ത്രാലയം പുറത്തു വിട്ട ട്വീറ്റില്‍ ഞായറാഴ്ച സ്കൂളുകള്‍ തുറക്കുമെന്ന് അറിയിച്ചു. സ്പ്രിംഗ് അവധിയെക്കുറിച്ചുള്ള വിശദാംശങ്ങളും ട്വീറ്റില്‍ നല്‍കിയിട്ടുണ്ട്.
Jan 12, 2019, 17:25 IST
അബുദാബി: യുഎഇ സ്കൂളുകളുടെ വിന്റര്‍ അവധി ദിനങ്ങള്‍ നാളെ അവസാനിക്കുന്നു. വിദ്യാഭ്യാസ മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്. മന്ത്രാലയം പുറത്തു വിട്ട ട്വീറ്റില്‍ ഞായറാഴ്ച സ്കൂളുകള്‍ തുറക്കുമെന്ന് അറിയിച്ചു. സ്പ്രിംഗ് അവധിയെക്കുറിച്ചുള്ള വിശദാംശങ്ങളും ട്വീറ്റില്‍ നല്‍കിയിട്ടുണ്ട്.
പബ്ലിക്-പ്രൈവറ്റ് മേഖലകളിലുള്ള സ്കൂളുകള്‍ക്ക് മാര്‍ച്ച് 31നാണ് സ്പ്രിംഗ് അവധി ആരംഭിക്കുന്നത്. കുട്ടികള്‍ക്ക് മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 11 വരെയാണ് അവധി. അതേസമയം അധ്യാപകര്‍ക്ക് മാര്‍ച്ച് 31ന് ആരംഭിക്കുന്ന അവധി ദിനങ്ങള്‍ ഏപ്രില്‍ 4ന് അവസാനിക്കും.