സൗദിയിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു

സൗദി അറേബ്യയിലെ ദുൽമിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. രണ്ടു പേർക്ക് പരുക്കേറ്റു. മലപ്പുറം പുളിക്കൽ സ്വദേശി ഫാറൂഖ്, വേങ്ങര സ്വദേശി സഹൽ, കോഴിക്കോട് അരക്കിണർ സ്വദേശി ആഷിഖ് എന്നിവരാണ് മരിച്ചത്.
 

റിയാദ്: സൗദി അറേബ്യയിലെ ദുൽമിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. രണ്ടു പേർക്ക് പരുക്കേറ്റു. മലപ്പുറം പുളിക്കൽ സ്വദേശി ഫാറൂഖ്, വേങ്ങര സ്വദേശി സഹൽ, കോഴിക്കോട് അരക്കിണർ സ്വദേശി ആഷിഖ് എന്നിവരാണ് മരിച്ചത്.

തായിഫിൽ നിന്ന് 270 കിലോമീറ്റർ അകലെയുളള ദുൽമിലിലായിരുന്നു അപകടം. ജിദ്ദയിൽ നടക്കുന്ന നാദക്ക് ബ്ലൂസ്റ്റാർ ഫുട്‌ബോൾ ടൂർണമെന്റിൽ മത്സരത്തിൽ പങ്കെടുക്കാൻ പുറപ്പെട്ടതായിരുന്നു ഇവർ.